Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 13:02 IST
Share News :
കാനഡ: കാനഡയില്‍ എച്ച് 5 ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഏവിയൻ ഇൻഫ്ലുവൻസ വെെറസ് അണുബാധ കൗമാരക്കാരനിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഫ്രേസർ ഹെൽത്ത് മേഖലയിൽ നിന്നുള്ളയാളാണ് രോഗം ബാധിച്ച കൗമാരക്കാരൻ. വെസ്റ്റേൺ പ്രൊവിൻസിന്റെ വെബ്‌സൈറ്റിൽ ആണ് കൗമാരക്കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നത്. രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നവരെ തിരിച്ചറിയാൻ ആരോഗ്യപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണ് H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയൻ ഇൻഫ്ലുവൻസ വൈറസുകൾ. 2003 മുതൽ അഞ്ച് രാജ്യങ്ങളിലായി മനുഷ്യരിൽ 903 H5N1 കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇൻഫ്ലുവൻസ, കൊവിഡ്-19 എന്നിവയ്ക്ക് സമാനമാണ് H5N1 ൻ്റെ പല ലക്ഷണങ്ങളുമെന്ന് വിദഗ്ധർ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.