Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ വാർഡ് 15 കൊടക്കാട് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തു.

12 Jun 2024 12:29 IST

Jithu Vijay

Share News :

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്തിലെ വാർഡ് 15 കൊടക്കാട് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത നിർദേശവുമായി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും രംഗത്ത്. ഒരു കുടുംബത്തിലെ 16 പേർക്കാണ് ഒരേ സമയം രോഗം റിപ്പോർട്ട് ചെയ്തത്. അടിയന്തര സാഹചര്യം വിലയിരുത്താനും മുന്നൊരുക്ക പ്രവർത്തനങ്ങള്‍ എകോപിപ്പിക്കാനുമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരിയുടെ അധ്യക്ഷതയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തരം യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 


വാർഡിലെ മുഴുവൻ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാൻ തീരുമാനിച്ചു. വിവാഹങ്ങള്‍, മറ്റ് ചടങ്ങുകള്‍ എന്നിവ ആരോഗ്യ വകുപ്പിനെ മുൻകൂട്ടി അറിയിക്കണമെന്നും പനി, വയറുവേദന, ഛർദി, ശരീരത്തില്‍ മഞ്ഞ നിറം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടണമെന്നും ആരോഗ്യവകുപ്പിനെ അറിയക്കണമെന്നും യോഗം നിർദേശിച്ചു. 


ഒരു വിവാഹ പരിപാടിയില്‍ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹെല്‍ത്ത് ഇൻപെക്ടർ പി.കെ. സ്വപ്ന പ്രതിരോധ പ്രവർത്തനങ്ങള്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. സിന്ധു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി കല്‍പ്പാലത്തിങ്ങല്‍, വി. ശ്രീനാഥ്, സിന്ധു ബൈജുനാഥ്, എം.കെ കബീർ, വിനീത കാളാടൻ, സുഹറ, ഉഷാ ചേലക്കല്‍, ആശാവർക്കമാർ എന്നിവർ പങ്കെടുത്തു. ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ സുരേഷ് നന്ദിയും പറഞ്ഞു.



Follow us on :

Tags:

More in Related News