Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2026 21:19 IST
Share News :
വൈക്കം: ശാപമോക്ഷം കാത്ത് ടി.വി പുരം ഗ്രാമ പഞ്ചായത്തിലെ ആദ്യ റോഡായ വട്ടയിൽ - ഔഷധി റോഡ്. വട്ടയിൽ ജങ്ഷൻ മുതൽ മൂത്തേടത്തു കാവ് ഔഷധി ജംഗ്ഷൻ വരെയുള്ള ഈ റോഡ് പതിറ്റാണ്ടുകളായി പൊട്ടിപൊളിഞ്ഞ് കിടക്കുന്നതിനാൽ കാൽ നടയാത്ര പോലും ദുസ്സഹമാണ്. ദുരിതാവസ്ഥ പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് വെള്ള കെട്ടും ചെളിയും മൂലം യാത്ര ദുരിത പൂർണ്ണമാണെങ്കിൽ വേനൽ കാലം ആരംഭിച്ചാൽ രൂക്ഷമായ പൊടി ശല്യം മൂലം ഇതുവഴി പോകാൻ പറ്റാത്ത അവസ്ഥയാണ്. സ്കൂൾ, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ അടക്കം നൂറ് കണക്കിന് പേരാണ് ഈ റോഡിനെ നിത്യേന ആശ്രയിക്കുന്നത്. പൊട്ടിപൊളിഞ്ഞ റോഡിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പൊടുന്നതും പതിവാണ്. ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്ന റേഷൻ കടയിലേക്ക് ഉപഭോക്താക്കൾക്ക് എത്തിപെടുന്നതിന് ബദ്ധിമുട്ട് ആയതിനാൽ കട അടച്ചുപൂട്ടൽ
ഭീണിയിലാണ്. പഞ്ചായത്ത് ഭരണസമിതി ഈ റോഡിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് ശോച്യാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഫീസിന് മുന്നിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
Follow us on :
Tags:
More in Related News
Please select your location.