Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 19:54 IST
Share News :
മലപ്പുറം : മഞ്ചേരിയിൽ ഭർതൃ വീട്ടിൽ അതിദാരുണപീഡനത്തിനിരയായി യുവതി മരണപ്പെട്ട സംഭവം ദൗർഭാഗ്യകരമാണ്. സ്ത്രീധനത്തിൻ്റെയും നിറത്തിൻ്റെയും പേരു പറഞ്ഞ് ഭീകരമായ മർദ്ദനമാണ് വിഷ്ണുജയ്ക്ക് നേരിടേണ്ടി വന്നത്. സമൂഹത്തിൽ മാതൃകയാവേണ്ട ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയിൽ നിന്നാണ് ഈ ക്രുരത ഉണ്ടായതെന്നുള്ളത് ഞെട്ടിക്കുന്നതാണ്. ജില്ലയിൽ കൊണ്ടോട്ടിയിലും സമാനമായ സംഭവം നേരത്തെ ഉണ്ടായതാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് പുരോഗമന സമൂഹത്തിന് ചേർന്നതല്ല. അതിനാൽ,ഇത് ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും പ്രതി പ്രഭിനെതിരെ സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഫോട്ടോ : പൂക്കോട്ടുംപാടത്തെ വിഷ്ണുജയുടെ വീട് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാസെക്രട്ടറി കെ ശ്യാം പ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം ഷഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുജീഷ് മഞ്ഞളാരി, എം സജാദ്, മേഖല ഭാരവാഹികളായ സുബിൻ കക്കുഴി, വി അർജുൻ എന്നിവർ സന്ദർശിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.