Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ മുത്തിയുടെ തിരുനാൾ ആഘോഷത്തിന് കൊടിയേറി.

01 Sep 2025 23:39 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ മുത്തിയുടെ പതിനഞ്ചു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തിന് കൊടിയേറി. തിങ്കളാഴ്ച വൈകിട്ട് 4.30 ന് ഇടവകയിലെ വൈദികർ ചേർന്ന് ദിവ്യബലിയർപ്പിച്ചു.തുടർന്ന് അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര തിരുനാൾ കൊടി ഉയർത്തി തിരുനാൾ സന്ദേശം നൽകി. ഇടവക വികാരി റവ. ഫാ. പോൾ ആത്തപിള്ളി, സഹവികാരി റവ. ഫാ. ആൻ്റണി കളത്തിൽ, ഡീക്കൻ ജിൻ്റോ ആലപ്പാട്ട്, പ്രസുദേന്തി ജോബ് അനുഗ്രഹ ,കൈക്കാരന്മാരായ വക്കച്ചൻ മണ്ണത്താലി, എബ്രഹാം റോജി ഭവൻ, വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളിൽ, ജനറൽ സെക്രട്ടറി ബിജു മിത്രം പള്ളി, കൗൺസിൽ സെക്രട്ടറി റോബിൻ മണ്ണത്താലി എന്നിവർ നേതൃത്വം നൽകി.നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News