Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികളുടെ അഭിരുചിക്ക് പ്രാധാന്യം നൽകണം; പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ വി. ദേവാനന്ദ്.

01 Sep 2025 17:45 IST

santhosh sharma.v

Share News :

വൈക്കം: വിദ്യാർത്ഥികളുടെ അഭിരുചിക്കായിരിക്കണം അവരുടെ വിദ്യാഭ്യാസത്തിലും കലാപ്രവർത്തനങ്ങളിലും രക്ഷിതാക്കൾ മുൻഗണന നൽകേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ വി. ദേവാനന്ദ് പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വൈക്കം ആശ്രമം സ്കൂളിൽ വച്ചു നടത്തിയ ജില്ലാ തല ചിത്രരചന, ക്വിസ് മൽസരങ്ങൾ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രയ ചെയർമാൻ പി.കെ. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേർസൺ പ്രീതരാജേഷ്, ആശ്രയ കൺവീനർ വർഗ്ഗീസ് പുത്തൻചിറ , ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, പി.വി. ഷാജി, സന്തോഷ് ചക്കനാടൻ, വി. അനൂപ്, പി.എൻ ശിവൻകുട്ടി, പി.ഡി. ബിജിമോൾ, രാജശ്രീ വേണുഗോപാൽ,സി.സുരേഷ് കുമാർ, ടി.സി. ദേവദാസ് , സന്ധ്യ വിനോദ്, രജനി പീതാംബരൻ,ബീന വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. 200ൽ അധികം വിദ്യാർത്ഥികൾ മൽസരങ്ങളിൽ പങ്കെടുത്തു. ക്വിസ് മൽസരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സെൻ്റ് മൈക്കിൾസ് എച്ച് എസ് എസ് കടുത്തുരുത്തി ഒന്നാം സ്ഥാനവും ഗവ. ബി എച്ച് എസ് വൈക്കം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ. ഗേൾസ് എച്ച് എസ് എസ് വൈക്കം, ഗവ. വി എച്ച് എസ് എസ് വൈക്കം എന്നിവരും യുപി വിഭാഗത്തിൽ സെൻ്റ് ലിറ്റിൽ തെരാസസ് വൈക്കം, എസ് കെ എം എച്ച് എസ് എസ് കുമരകം, സെൻ്റ് ലൂയീസ് യുപിഎസ് പള്ളിപ്പുറത്തുശ്ശേരി എസ്എൻ യു പി എസ് പള്ളിയാട് എന്നിവരും സമ്മാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ആശ്രയയുടെ വാർഷികാഘോഷത്തിൽ വച്ച് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകും.



Follow us on :

More in Related News