Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2025 19:16 IST
Share News :
വൈക്കം: മുങ്ങിമരണങ്ങളെ പ്രധിരോധിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റി ഫൊക്കാനയുമായി സഹകരിച്ച് വൈക്കത്ത് നടത്തിവന്ന നീന്തൽ പരിശീലന പദ്ധതി സ്വിം കേരള സ്വിം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കടൽ സുരക്ഷ അവബോധ ക്ലാസ്സും നീന്തൽ പരിശീലനവും നടത്തി. അർത്തുങ്കൽ ബീച്ചിൽ നടന്ന പരിശീലന പരിപാടിയുടെ ഉത്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പ്രശസ്ത ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി.മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡന്റ് വി. എസ് ദിലീപ് കുമാർ അദ്യക്ഷതവഹിച്ചു. പെരുമശ്ശേരി ക്ഷേത്രക്കുളത്തിൽ വൈക്കം നഗരസഭ, വേമ്പനാട് സ്വിമ്മിംഗ് അക്കാദമി, ഡൽഹി വൈക്കം മലയാളി സംഗമം എന്നിവയുടെ സഹകരണത്തോടെയാണ് മൂന്നാം ഘട്ടം പൂർത്തിയാക്കിയത്. വേമ്പനാട് കായൽ കൈകൾ ബന്ധിച്ച് നീന്തിക്കടന്ന 9 വയസ്സുകാരി സൂര്യഗായത്രിക്ക് ലഭ്യമായ വേൽഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സ് ചടങ്ങിൽ സമ്മാനിച്ചു. കോസ്റ്റൽ പോലീസ് അർത്തുങ്കൽ യൂണിറ്റ് എസ് ഐ ജോസഫ്, കടൽ സുരക്ഷയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് നല്കി.പോലീസ് സേനാംഗം തോമസ് റ്റി. ജെ മൈൽസ്റ്റോൺ സൊസൈറ്റി സെക്രട്ടറി ഡോ: ആർ. പൊന്നപ്പൻ, സ്വിം കേരള സ്വിം കോഡിനേറ്റർ ഷിഹാബ് കെ സൈനു , അർത്തുങ്കൽ ബീച്ച്ഫെസ്റ്റ് സൊസൈറ്റി രക്ഷാധികാരി ബാബു ആന്റണി,കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സാഹസിക നീന്തൽ താരം എസ്.പി മുരളീധരന്റെ നേതൃത്വത്തിലാണ് കടലിലെ നീന്തൽ പരിശീലനത്തിന് തുടക്കംക്കുറിച്ചത്.
Follow us on :
Tags:
More in Related News
Please select your location.