Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാ​ട​ക വർധനവ് 90 ദി​വ​സം മു​മ്പ്​ താ​മ​സ​ക്കാ​ര​നെ അ​റി​യിക്കണം

17 Feb 2025 10:35 IST

Shafeek cn

Share News :

ദുബായ്: സ്മാ​ർ​ട്ട്​ വാ​ട​ക സൂ​ചി​ക​യി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക വ​ർ​ധി​പ്പി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ ഭൂ​വു​ട​മ​ക​ൾ വാ​ട​ക ക​രാ​ർ അവസാനിക്കുന്നതിന് മുൻപ് താമസക്കാരെ അറിയിക്കണം. 90 ദി​വ​സം മുൻപ് ഇ​ക്കാ​ര്യം താ​മ​സ​ക്കാ​രെ അ​റി​യി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന്​​ ദുബായ് ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ് (ഡി.​എ​ൽ.​ഡി) വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ​യാ​ണ്​ ദു​ബൈ​യി​ൽ പു​തി​യ വാ​ട​ക സൂ​ചി​ക ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ പു​റ​ത്തു​വി​ട്ട​ത്.


അതേസമയം​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ ഉ​​ട​ലെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. വീ​ട്ടു​ട​മ​സ്ഥ​ൻ വാ​ട​ക​ക്കാ​ര​ന്​ 90 ദി​വ​സ​ത്തെ അ​റി​യി​പ്പ് ന​ൽ​കു​ക​യും മു​ൻ സൂ​ചി​ക വാ​ട​ക വ​ർ​ധ​ന​യെ പി​ന്തു​ണ​ക്കു​ക​യും പു​തി​യ സൂ​ചി​ക പി​ന്തു​ണ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ, പു​തു​ക്ക​ൽ തീ​യ​തി ര​ണ്ടു ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രി​ക്കും. ആ​ദ്യ​ത്തേ​ത്​ 2025ന്​ ​മു​മ്പാ​ണ്​​ ക​രാ​ർ പു​തു​ക്കി​യ​തെ​ങ്കി​ൽ മു​ൻ സൂ​ചി​ക​യാ​യി​രി​ക്കും ബാ​ധ​കം. 2025ലാ​ണ്​ ക​രാ​ർ പു​തു​ക്കു​ന്ന​തെ​ങ്കി​ൽ പു​തി​യ​വാ​ട​ക സൂ​ചി​ക​യാ​യി​രി​ക്കും ബാ​ധ​കം. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്​ ഡി.​എ​ൽ.​ഡി പു​തി​യ വാ​ട​ക ക​രാ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

Follow us on :

More in Related News