Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപ്പുഴ സ്വദേശിയായ വീട്ടമ്മയുടെ മാലയും പണവും കവർന്ന കേസിൽ വൈക്കം സ്വദേശി അറസ്റ്റിൽ.

16 May 2024 20:58 IST

santhosh sharma.v

Share News :

വൈക്കം: വീട്ടമ്മയെ കബളിപ്പിച്ച് ഇവരുടെ സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുടവെച്ചൂർ ഇരുമുട്ടിത്തറ വീട്ടിൽ ഷെജിലാൽ (37) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിയുടെ കുടുംബവുമായി സൗഹൃദം സ്ഥാപിച്ചശേഷം വീട്ടമ്മയുടെ സ്വർണ്ണമാല രണ്ട് മാസത്തേക്ക് പണയം വയ്ക്കുവാനെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കൈക്കലാക്കുകയായിരുന്നു. പീന്നീട് വീട്ടമ്മ ഇയാളോട് തിരികെ മാല ആവശ്യപ്പെട്ടെങ്കിലും പണയം വച്ച മാല തിരികെയെടുക്കുന്നതിന് 73,000 രൂപ ആവശ്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇതിനുള്ള പണവുമായി വീട്ടമ്മ വൈക്കത്തെത്തിയപ്പോൾ ഇയാൾ വീട്ടമ്മയുടെ കൈയിൽ ഉണ്ടായിരുന്ന പണം പിടിച്ചുപറിച്ച് കടന്നുകളയാൻ ശ്രമിക്കുകയും ഇതിനിടെ വൈക്കം

എസ്.ഐ പ്രദീപ്.എം, ജോർജ് മാത്യു

എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ വീട്ടമ്മയിൽ നിന്നും കൈക്കലാക്കിയ മാല വിറ്റിരുന്നതായും ഇയാൾക്ക് വൈത്തിരി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News