Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ഈസക്ക "ഓർമ്മയിൽ വൈദ്യർ അക്കാദമി

26 Feb 2025 11:06 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ മുൻ നിർവാഹകസമിതി അംഗവും സാംസ്കാരിക രംഗത്തും ജീവകാരുണ്യ പ്രവർത്തന മേഖലകളിലും ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന കെ. മുഹമ്മദ് ഈസ അനുസ്മരണം

" ഓർമ്മയിൽ ഈസാക്ക" എന്ന പേരിൽ അക്കാദമിയിൽ നടന്നു. ടിവി ഇബ്രാഹിം എംഎൽഎയുടെ നേതൃത്വത്തിലുള്ള ഈസക്ക അനുസ്മരണ സമിതിയും മാപ്പിളകലാ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ടിവി ഇബ്രാഹിം എംഎൽഎ അധ്യക്ഷത വഹിച്ചു. ഗായകനും സംഗീതസംവിധായകനുമായ എം ജയചന്ദ്രൻ ഫോട്ടോ അനാച്ഛാദനം നടത്തി. ടി കെ ഹംസ, കമാൽ വരദൂർ, ഒ എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപറമ്പ്, ബഷീർ ചുങ്കത്തറ, ഫൈസൽ എളേറ്റിൽ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദു, അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം പി കെ സി അബ്ദുറഹ്മാൻ, എ കെ അബ്ദുറഹ്മാൻ, അഷ്റഫ് വെങ്ങാട്ട്, മുഹമ്മദ് ഈസയുടെ സഹോദരൻ ജാഹിർ ഹുസൈൻ തുടങ്ങിയവർ അനുസ്മരണം നടത്തി.

ഗായകരായ എം എ ഗഫൂർ, ഐപി സിദ്ദീഖ്, ബെൻസീറ തുടങ്ങിയവർ മുഹമ്മദ് ഈസയെ അനുസ്മരിച്ചുകൊണ്ട് ഗാനങ്ങൾ അവതരിപ്പിച്ചു.


ഫോട്ടോ :മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ കെ മുഹമ്മദ് ഈസയുടെ ചിത്രം ഗായകനും സംഗീതസംവിധായകനുമായ എം ജയചന്ദ്രൻ അനാച്ഛാദനം ചെയ്യുന്നു

Follow us on :

More in Related News