Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 20:43 IST
Share News :
കടുത്തുരുത്തി:ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാ ശയനപ്രദക്ഷിണം നടന്നു. പഞ്ചാക്ഷരി മന്ത്രധ്വനികളാൽ മുഖരിതമായ ക്ഷേത്ര സന്നിധിയിൽ അഘോര മൂർത്തിയും അഭീഷ്ട വരദായകനുമായ ഭഗവാനെ തൊഴുത് ക്ഷേത്രക്കുളത്തിൽ മുങ്ങി കുളിച്ചു ഈറൻ വസ്ത്രവും അണിഞ്ഞാണ് നോയമ്പ് നോറ്റത്തിയ ഭക്തർ ശയനപ്രദക്ഷിണത്തിൽ പങ്കുചേർന്നത്. പുലർച്ചെ മുതൽ ശയന പ്രദക്ഷിണം നടത്തിയിരുന്നു ഉത്സവ നാളുകളിൽ ശിവരാത്രിയും പ്രദോഷവും വരാതെയാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമയം കുറിച്ചിരിക്കുന്നത്.. മാറ്റമില്ലാതെ നൂറ്റാണ്ടുകളായി നടന്നുവരുന്ന ആഘോഷത്തിന് മുന്നോടിയായാണ് ഇക്കുറി രാത്രി മഹോത്സവവും പ്രദോഷ ദിനവും വന്നെത്തിയത്. പാലാഴി മഥനത്തിൽ കടഞ്ഞെടുത്ത കാളകൂട വിഷം താഴെ വീണാൽ തൃലോകങ്ങളും നശിക്കും എന്ന ഭയപ്പാടിൽ സാക്ഷാൽ പരമേശ്വരൻ തൻ്റെ കൈകളിൽ ഇതു വാങ്ങി പാനം ചെയ്‌തതെന്നും അപായം സംഭവിക്കാതിരിക്കുവാൻ ശ്രീപാർവ്വതി ദേവി ഭഗവാന്റെ കണ്ഠത്തിൽ അമർത്തിപ്പിടിച്ച് വിഷം ഉള്ളിലേക്ക് കടന്നെത്താതെ തടഞ്ഞു എന്നുമാണ് ഐതിഹ്യം. ലോകരക്ഷക്കായി ഭഗവാൻ ചെയ്ത ത്യാഗത്തിൻ്റെ ഓർമ്മയാണ് ശിവരാത്രി ദിനം പ്രതവിശുദ്ധിയൊടെഭക്തർ ആചരിക്കുന്നത്. ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ ശിവരാത്രി പുജയും വിവിധ കലാപരിപാടികളുമാണ് നടക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.