Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 10:41 IST
Share News :
കൊണ്ടോട്ടി : മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയ നടത്തിയ മൂന്നു പ്രതികൾ പോലീസ് പിടിയിലായി.വൈദ്യരങ്ങാടി പരിച്ചാകുളങ്ങര സമ്പത്ത് വീട് ജിഹാസ് മുഹമ്മദ് (31), രാമനാട്ടുകര തയ്യൽത്തൊട് വീട് അണ്ടിക്കാടൻ കുഴി ഷാരൂഖ് (30), ആണൂർ ആരക്കോട് നെടുവിളയിൽ പുൽപറമ്പിൽ വീട് മുഹമ്മദ് വാഹിദ് (30) എന്നിവരാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.
വാഴക്കാട് സ്വദേശിയെയാണ് ഐക്കരപ്പടി പെട്രോൾ പമ്പിൽ നിന്ന് ആറംഗ സംഘം തട്ടിക്കൊണ്ടു പോയത്. കാർ കച്ചവടം നടത്തുന്നതിന് ബംഗളുരുവിൽ പ്രതികളിൽ രണ്ട് പേരും വാഴക്കാട് സ്വദേശിയുമൊന്നിച്ച് പോയിരുന്നു. കുറച്ച് ദിവസം അവിടെ ചിലവഴിച്ച സംഘത്തിന് കച്ചവടം നടക്കാത്തതിനെ തുടർന്ന് പ്രതികൾ പരാതിക്കാരനെ അവിടെ ഉപേക്ഷിച്ച് ബംഗളൂരുവിൽ നിന്നും തിരിച്ചു പോന്നു. തുടർന്ന് ബസ് മാർഗം കോഴിക്കോട് വഴി ഞായറാഴ്ച ഉച്ചയ്ക്ക് വൈദ്യരങ്ങാടിയിൽ എത്തിയ പരാതിക്കാരൻ സുഹൃത്തുമൊന്നിച്ച് ബൈക്കിൽ വാഴക്കാട്ടേക്ക് പോകുവാൻ പെട്രോൾ പമ്പിലെത്തിയ സമയം രണ്ട് കാറുകളിലായെത്തിയ പ്രതികൾ പരാതിക്കാരനെ തടഞ്ഞ് ബലമായി കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പള്ളിക്കൽ ബസാറിലുള്ള ഒരു പ്രതിയുടെ വീട്ടിൽ തടങ്കലിലാക്കി. ബംഗളൂരുവിൽ ചിലവായ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ക്രൂരമായി മർദിക്കുകയും അതിനെ തുടർന്ന് പരാതിക്കാരന്റെ സുഹൃത്തുക്കൾ തിങ്കളാഴ്ച പുലർച്ചെ ഗൂഗിൾ പേ വഴി ഇരുപതിനായിരം രൂപ അയച്ചു കൊടുക്കുകയുമായിരുന്നു. അതിനെ തുടർന്ന് വാഴക്കാട്ടുള്ള വീട്ടിൽ ഇറക്കി വിടുകയാണുണ്ടായത്. പോലീസിൽ പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പരാതി നൽകുവാൻ ആദ്യം തയ്യാറായിരുന്നില്ല. തുടർന്ന്, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിനെ തുടർന്ന് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ എത്തിയ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി കേസെടുക്കുകയായിരുന്നു. തുടർന്ന് രാത്രിയിൽ തന്നെ കൊണ്ടോട്ടി പോലീസ് പ്രതികളെ രാമനാട്ടുകരയിൽ നിന്നും പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
കൊണ്ടോട്ടി ഡി വൈ എസ് പി. പി. കെ. സന്തോഷ്, ഇൻസ്‌പെക്ടർ പി. എം ഷമീർ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ മാരായ വി ജിഷിൽ, ജിജോ, എസ് ഐ രവീന്ദ്രൻ, സിപിഒ മാരായ ലിജിൻ, ഫിറോസ്,സുഹൈബ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.