Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2025 13:55 IST
Share News :
മുക്കം:മണാശ്ശേരി ഗവ:യു. പി സ്കൂളിന്റെ വാർഷികാഘോഷം 'മുക്കം ലിറ്ററേച്ചർ ഫെസ്റ്റ് സീസൺ 5 വർണ്ണാഭവും, മാഷിന് നൽകിയ യാത്രയപ്പ് സമ്മേളനവും പ്രൗഢവും വർണ്ണാഭവുമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പി വി ഷാജി കുമാർ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭഡപ്പൂട്ടി ചെയർപേഴ്സൺ അഡ്വ. കെ. പി ചാന്ദിനി, മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻശ സത്യനാരായണൻ മാസ്റ്റർ, മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, വാർഡ് കൗൺസിലർ എം.വി രജനി, പിടിഎ പ്രസിഡണ്ട് സുനീർ മുത്താലം, എസ്.എം.സി ചെയർപേഴ്സൺ എ മനോമി എ, പ്രധാനധ്യാപിക ബബിഷ കെ ആർ ഷണ്മുഖൻ കെ ആർ എന്നിവർ സംസാരിച്ചു.. രാവിലെ ആരംഭിച്ച പുസ്തക പ്രദർശനം സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥി അഗ്നിവേശ് പി ഉദ്ഘാടനം ചെയ്തു. നിരവധി പുസ്തക പ്രസാധകരുടെ പുസ്തകങ്ങൾ വാങ്ങാൻ സ്കൂൾ അവസരം ഒരുക്കി. സ്കൂളിലെ പ്രതിഭകളായ കുട്ടികൾ,പൂർവ്വ വിദ്യാർത്ഥി അനഘ, മുൻ പിടിഎ പ്രസിഡണ്ട് ഒ രാജഗോപാൽ എന്നിവരെ ആദരിച്ചു. ബാബു പുലപ്പാടി രചിച്ച 'അടിമ ചരിത്രം 'എന്ന പുസ്തകത്തെ മുൻനിർത്തിയുള്ള ചർച്ച നടത്തി. ബാബു പുലപ്പാടി, ഓം കാരനാഥൻ പി, സുനിൽകുമാർ എൻ, ഐശ്വര്യ വി ഗോപാൽ, വേണു കല്ലുരുട്ടി, ബാലകൃഷ്ണൻ വെണ്ണക്കോട് തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് സ്കൂളിലെ കുട്ടികളുടെ മ്യൂസിക് ബാൻഡ്"കണ്ണൻചിരട്ട"യുടെ ലോഗോ പ്രകാശനം പ്രശസ്ത മൃദംഗ കലാകാരനായ മുക്കം സലീം നിർവഹിച്ചു. ഒപ്പം മ്യൂസിക് ബാന്റിന്റെ അവതരണവും നടന്നു. തുടർന്ന് 'മാറുന്ന കൗമാരം ശിക്ഷയും ശിക്ഷണവും' എന്ന വിഷയത്തിൽ കൂട്ടപ്പറച്ചിലിൽ ഡോ അബ്ദുൽ ഹക്കീം എ കെ, ഡോ റോഷൻ ബിജിലി,ഡോ ഷിലു ജാസ്, ധന്യ ജോസ്, നൂതൻ ധീര എന്നിവർ സംസാരിച്ചു.. പ്രീ പ്രൈമറി കുട്ടികളുടെ കലാവിരുന്ന് 'ഡിങ്കിരി.. ഡിങ്കിരി.. ഡിങ്കിരി.. പട്ടാളം' ഏറെ ആസ്വാദ്യകരമായി. രണ്ടാം ദിവസം
'മീറ്റ് ദി റൈറ്റേഴ്സ്' പരിപാടിയിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ മുഹമ്മദ് അബ്ബാസ്, ഷീജ എം എൽ എന്നിവർ പങ്കെടുത്തു. തുടർന്ന് 'എം ടി യുടെ കഥയും കാലവും' എന്ന വിഷയത്തിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ വി ആർ സുധീഷ്, ബിന്ദു സാകേതം, വി. നൂറ ,ഡോ ജയിംസ് പോൾ,പി എൻ അജയൻ എന്നിവർ കൂട്ടപ്പറച്ചിൽ നടത്തി. രണ്ടുദിവസവും എഴുത്തുകാരന്റെ കയ്യൊപ്പ് ചാർത്തി പുസ്തകങ്ങൾ വാങ്ങാൻ നിരവധി പേർ എത്തി. ഏറ്റവും ഒടുവിലായി മുക്കത്തിന്റെ ചരിത്രത്തിൽ ഊന്നിനിന്നുകൊണ്ട് മലയാളത്തിന്റെ അക്ഷര വെളിച്ചമായ എംടി വാസുദേവൻ നായർ, അനശ്വര ഗായകൻ പി ജയചന്ദ്രൻ എന്നിവരെ അനുസ്മരിപ്പിക്കുന്ന കുട്ടികളുടെ മെഗാ ഷോ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' കാണികളെ അമ്പരപ്പിച്ചുകൊണ്ട് കലാവിരുന്ന് മേള അവിസ്മരണിയമാക്കി.
Follow us on :
Tags:
More in Related News
Please select your location.