Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2026 21:44 IST
Share News :
മറവൻതുരുത്ത്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപത് സീറ്റിലും വിജയിച്ച് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെതിനേക്കാൾ വിജയം യുഡിഎഫ് നേടുമെന്ന് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജിനും ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബുവിനും ഗ്രാമ പഞ്ചായത്തിലെ മറ്റ് ഏഴ് അംഗങ്ങൾക്കും മണ്ഡലം കോൺഗ്രസ് കമ്മറ്റി നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിജയിച്ച അംഗങ്ങളെ ടോൾ ജംഗ്ഷനിൽ നിന്നും കൂട്ടുമ്മേൽ ജംഗ്ഷൻ വരെ ജാഥയായി സ്വീകരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ കെ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ്, അംഗങ്ങളായ സുകന്യാ മോൾ, വനജ അനിൽകുമാർ, പി.പി. പത്മനന്ദൻ,ആർ. അനീഷ്, ധന്യാ സുനിൽ, എൻ.സി.തോമസ് എന്നിവരെ പൊതുസമ്മേളനത്തിൽ മൊമൻ്റൊ നൽകി ആദരിച്ചു. ബ്ലോക്ക്, മണ്ഡലം, വാർഡ് കമ്മറ്റി ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.