Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിരന്തര കുറ്റവാളികളായ വൈക്കം സ്വദേശി ഉൾപ്പടെ രണ്ടു യുവാക്കളെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി.

01 Dec 2024 23:54 IST

santhosh sharma.v

Share News :

വൈക്കം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി. വൈക്കം തലയാഴം സ്വദേശി ഹരികൃഷ്‌ണൻ (30), കുമരകം തിരുവാർപ്പ് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹരികൃഷ്ണനെ ഒരു വർഷത്തേക്കും, ശ്രീജിത്തിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. ഹരികൃഷ്ണന് വൈക്കം സ്റ്റേഷൻ്റെ പരിധിയിൽ അടിപിടി, കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളും, ശ്രീജിത്തിന് കുമരകം സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം, കവർച്ച തുടങ്ങിയ ക്രിമിനൽ കേസുകളും ഉൾപ്പടെ നിലവിലുണ്ട്.

Follow us on :

More in Related News