Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ്വിദിന പ്രദർശനം

23 Aug 2024 21:55 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ലോക കൊതുകു ദിനാചരണത്തിന്റെ ഭാഗമായി മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ

ദ്വിദിന പ്രദർശനം സംഘടിപ്പിച്ചു.വിവിധ തരം കൊതുകുകളും

 അവ പരത്തുന്ന സാംക്രമിക രോഗങ്ങളെക്കുറിച്ചും ആരോഗ്യ പ്രവർത്തകർ വിശദീകരിച്ചു.പഴയ കവർ ,ചിരട്ട പാള ,ടയർ എന്നിങ്ങനെ കൊതുക് വളരാനുള്ള സാഹചര്യം  

മോഡലുകളുടെ സഹായത്തോടെ കാണിക്കുന്നു .കൂത്താടി, കൂത്താടിയെ തിന്നുന്ന ഗപ്പി ,മലേറിയ കണ്ടു പിടിക്കാനുപയോഗിക്കുന്ന റാപിഡ് കിറ്റ്, ഫോഗിങ് മെഷീൻ,കംപ്രഷൻ പമ്പ് ,സ്പ്രേയർ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു..

.പ്രദർശനം മണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌

എസ് .അനിത ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌

ഒ വി സ്വാമിനാഥൻ ആധ്യക്ഷത വഹിച്ചു .മെഡിക്കൽ ഓഫീസർ ഡോ :പി .കെ ഷബീബ് ,ഡോ :ലസിത ,എച്ച് .ഐ സാജൻ ,ജെ എച്ച് .ഐ മാരായ ഗണേഷ് ശർമ ,ബിന്ദു എം എസ് തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനത്തിൽ മണ്ണൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു .

Follow us on :

More in Related News