Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 11:58 IST
Share News :
റാന്നി: താലൂക്ക് ആശുപത്രിയിലെ ശുചിയമുറിയിൽ സ്ത്രീ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണ്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കൊല്‍ക്കത്ത സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലിന് പരുക്കേറ്റ മകനുമായി ആശുപ്ത്രിയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ കുളിക്കാന്‍ ബാത്ത്‌റൂമില്‍ കയറിപ്പോള്‍ കൊല്‍ക്കത്ത സ്വദേശി മുജീദ് തൊട്ടടുത്ത ബാത്ത്‌റൂമിന്റെ വിടവിലൂടെ മൊബൈല്‍ കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലുളള മകന് കൂട്ടിരിക്കാന്‍ എത്തിയതാണ് മുജീദ്.
ഇയാള്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വെ്ചചതോടെ മറ്റുള്ള രോഗികളുടെ കൂട്ടിരുപ്പുകാരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു.
Follow us on :
Tags:
Please select your location.