Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2024 09:38 IST
Share News :
വാഷിങ്ടൻ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് മുന്‍തൂക്കം.
ഫ്ലോറിഡ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. നാലിടത്താണ് കമല ഹാരിസിന് ലീഡ്. സ്വിങ് സ്റ്റേറ്റായ ജോർജിയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
കെന്‍റകിയിലും ഇൻഡ്യാനയിലും ട്രംപിനാണ് മുന്‍തൂക്കം. വെർമാന്‍റില്‍ കമല ഹാരിസ് സ്വിങ് സ്റ്റേറ്റുകളിലും വോട്ടെണ്ണൽ തുടങ്ങി.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം തവണയും വിജയിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലെ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് നോമിനിയുമായ ഹാരിസ് യുഎസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.
അരിസോണ, നെവാഡ, ജോർജിയ, നോർത്ത് കരോലിന, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളാണ് വിധി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഇരുവർക്കും പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിക്കാൻ കുറഞ്ഞത് 270 ഇലക്ടറൽ വോട്ടുകൾ ആവശ്യമാണ്. ട്രംപ് ലീഡുയർത്തിയതോടെ യുഎസ് ഓഹരി വിപണികളും കുതിപ്പു തുടങ്ങി. ഡൗ ജോൺസ് 500 പോയിന്റും (+1.2%) എസ് ആൻഡ് പി 500 സൂചിക, നാസ്ഡാക് എന്നിവ 1.1% വീതവും നേട്ടത്തിലെത്തി. യൂറോ, ജാപ്പനീസ് യെൻ തുടങ്ങ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ വിനിമയ നിരക്ക് 1.31% കുതിച്ചു
Follow us on :
Tags:
More in Related News
Please select your location.