Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി.

10 Apr 2025 17:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 133-ാം നമ്പർ വടയാർ കിഴക്കേക്കര ശാഖ ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. കള്ളാട്ടുശ്ശേരി കൊട്ടാരത്തിൽ നിന്നും വിവിധ കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ താലപ്പൊലി ഭക്തി സാന്ദ്രമായി. കലാമണ്ഡത്തിലെ ഭദ്രദീപ പ്രകാശനം തലയോലപ്പറമ്പ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിബിൻ ചന്ദ്രൻ നിർവഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് എം.എസ് സനൽകുമാർ, സെക്രട്ടറി എൻ.ആർ.മനോജ്, വൈസ് പ്രസിഡൻ്റ് അഡ്വ. കെ.ആർ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തേങ്ങ ഏറ് വഴിപാട്, കൊടും കളിയാട്ടം, തിരുവാതിര, അത്താഴമുട്ട്, കോമഡി ഷോ എന്നിവ നടന്നു. ഇന്ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 8.30ന് കാഴ്ചശ്രീബലി, 11.30ന് ഫ്യൂഷൻ തിരുവാതിര, 12ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 6ന് താലപ്പൊലി, തുടർന്ന് പൂമൂടൽ, ഡാൻസ്, നാടൻപാട്ട്, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി, മേൽശാന്തിമാരായ പ്രജിത്ത്, മഹേഷ് എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

Follow us on :

More in Related News