Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2025 16:38 IST
Share News :
വൈക്കം: വെച്ചൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ മൃഗാശുപത്രിയുടെ സഹകരണത്തോടെ തെരുവ് നായ്ക്കൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് നടത്തി. ദേവിവിലാസം സ്കൂളിന് സമീപത്ത് വെച്ച് നടന്ന യോഗം വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍. ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്തു. തെരുവ് നായകളെ പിടിക്കുന്നതിനുള്ള 5 അംഗ സംഘം നായ്ക്കളെ പിടികൂടി മൃഗാശുപത്രി ജീവനക്കാരുടെ സഹായത്തോടു കൂടിയാണ് കുത്തിവയ്പ് നല്കിുയത്. പ്രദേശത്തെ 183 തെരുവ് നായ്ക്കളെയാണ് കുത്തിവയ്പിന് വിധേയരാക്കിയത്. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സോജി ജോർജ്ജ് , പി. കെ മണിലാല്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു, ആൻസി തങ്കച്ചന്‍, വെറ്റിനറി സര്‍ജന്‍ നിമ്മി തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.