Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണറ്റിൽവീണ ഒന്നരവയസുകാരിയെ കൈപിടിച്ചുകയറ്റിയ അദ്ധ്യാപകന് ആദരവ്.

11 May 2026 13:14 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ഒന്നരവയസുകാരിയെ രക്ഷപ്പെടുത്തിയ അയൽവാസിയായ അദ്ധ്യാപകൻ വടയാർ ചെറുതോട്ടുപുറത്തുവീട്ടിൽ ബെന്നി ജോർജ്ജിനെ ആദരിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പർ എം.അനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. അദ്ധ്യാപകൻ്റെ വീട്ടിൽ എത്തി കെ. ബിനിമോൻ എം എൽ എ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ

ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9 ഓടെയാണ് വീട്ടുമുറ്റത്ത് കിണറിന് സമീപം കളിച്ച കൊണ്ടിരുന്ന കുട്ടി മോട്ടർതറയിൽ ചവിട്ടി കിണറിന്റെ സംരക്ഷണ ഭിത്തിയുടെ മുകളിൽ കയറി കാൽവഴുതി കിണറ്റിൽ വീണത്. സംഭവം കണ്ട കുട്ടിയുടെ അമ്മയും, മുത്തശ്ശിയും നിലവിളിക്കുന്നതു കേട്ട് ഓടിയെത്തിയ അയൽവാസിയും തൃക്കാക്കര കാർഡിനൽ ഹൈസ്കൂളിലെ അ ദ്ധ്യാപകനുമായ ബെന്നി ജോർജും

മകൻ ബെൻവിനും ചേർന്ന്

നിമിഷങ്ങൾക്കുള്ളിൽ ആഴമേറിയ കിണറിലിറങ്ങി ആഴത്തിലേക്ക് താഴ്ന്ന കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.

Follow us on :

More in Related News