Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹെർണിയ ചികിത്സ; രണ്ട് കുട്ടികളുടെ അച്ഛൻറെ ശരീരത്തിൽ ഡോക്ടർമാർ കണ്ടത് ഗർഭാശയവും അണ്ഡാശയവും

14 Aug 2024 09:42 IST

Shafeek cn

Share News :

ഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹെർണിയ ചികിത്സയ്ക്ക് എത്തിയ 46കാരൻറെ ശരീരത്തിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് ഗർഭാശയവും അണ്ഡാശയവും. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് ഹെർണിയ ശസ്ത്രക്രിയ്ക്ക് എത്തിയതായിരുന്നു രണ്ടു കുട്ടികളുടെ അച്ഛനായ രാജ്ഗിർ മിസ്ത്രി എന്ന യുവാവ്.. ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് മിസ്ത്രിയുടെ ശരീരത്തിനുള്ളിൽ പൂർണ വളർച്ച എത്താത്ത ഗർഭപാത്രവും അതിന് കൂടെ അണ്ഡാശയവും ഡോക്ടർമാർ കണ്ടെത്തിയത്.


യുവാവിന് ഏറെ നാളുകളായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അൾട്രാസൗണ്ട് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ പരിശോധനയിൽ വയറ്റിൽ മുഴ പോലെ മാംസകഷ്ണം കണ്ടെത്തുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ ബിആർഡി മെഡിക്കൽ കോളേജിലെ സർജൻ പ്രൊഫസർ ഡോ. നരേന്ദ്ര ദേവിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.


അതേസമയം ഈ ശസ്ത്രക്രിയ്ക്കിടെയാണ് വയറ്റിൽ നിന്ന് പൂർണ വളർച്ച എത്താത്ത ഗർഭപാത്രം ലഭിച്ചത്. അതേസമയം മിസ്ത്രിക്ക് യാതൊരു വിധ സ്ത്രൈണ സ്വഭാവമില്ലെന്നും ഇത് മിസ്ത്രിയുടെ ശരീരത്തിലെ ജന്മവൈകല്യമാണെന്നും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോക്ടർ പറയുന്നു. തീർച്ചയായും ഇതൊരു ജനിതക വൈകല്യമാകാം എന്ന നിഗമനത്തിലാണ് ഡോക്ടർമാർ ഇപ്പോൾ. ശസ്ത്രക്രിയയ്ക്കു വിധേയനായ മിസ്തിരി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടർമാർ നിലവിൽ വ്യക്തമാക്കി.

Follow us on :

Tags:

More in Related News