Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 23:59 IST
Share News :
മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തുടർച്ചയായി മുടങ്ങുന്നത് വലിയ ബുദ്ധിമുട്ടാണ് പ്രവാസികൾ നേരിടേണ്ടി വരുന്നതെന്നും, യാത്രാ ദുരിതത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഘടകം ആവശ്യപ്പെട്ടു.
സർവിസ് മുടങ്ങുന്നതിന് പിഴ ഉൾപ്പെടെ നടപടികളെടുത്ത് ഇത്തരം പ്രവണതകൾ തിരുത്തണം. ഇരകളായ യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. അവശ്യ സർവിസ് മേഖലകൾ സ്വകാര്യവത്കരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. സ്വകാര്യവത്കരണത്തിന് കാണിക്കുന്ന ആവേശം പ്രശ്നപരിഹാരത്തിന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഉയർന്ന നിരക്ക് നൽകി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര തടസ്സപ്പെടുകയും ജോലി വരെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതും നീതീകരിക്കാനാകില്ല.
എന്നും അവഗണന നേരിടുന്ന പ്രവാസി സമൂഹത്തിന്റെ ഈ പ്രശ്നത്തിലും അധികാരികൾ മൗനം അവലംബിക്കുന്നത് അനീതിയാണ്. കേരളത്തിൽനിന്നുള്ള വിമാനങ്ങളാണ് കൂടുതലും മുടങ്ങുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താൻ കേരള സർക്കാറും തയാറാകണം. കൂടുതൽ വിമാന സർവിസുകൾ അനുവദിക്കാനും ഉന്നതതല ഇടപെടലുണ്ടാകണമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഘടകം ആവശ്യപ്പെട്ടു.
വേൾഡ് മലയാളി ഫെഡറേഷൻ നാഷണൽ കോർഡിനേറ്റർ സുനിൽ കെ, ദേശീയ പ്രസിഡൻ്റ് ജോർജ്ജ് പി രാജൻ, ദേശീയ സെക്രട്ടറി ഷെയ്ക് റഫീഖ്, ദേശീയ ട്രഷറർ ജോസ്പി വള്ളിവെട്ടിൽ എന്നിവർ സംസാരിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.