Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 12:52 IST
Share News :
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആദ്യകാല പ്രവർത്തകനും നിലവിലെ അഡ്വൈസറി ബോർഡ് അംഗവുമായ ടി.പി കുഞ്ഞഹമദ് സാഹിബിന് യാത്രയയപ്പ് നൽകി. ഇസ്‌ലാഹി സെന്റർ ഭാരവാഹികളും പ്രവർത്തകരും ചേർന്ന് ലക്തയിലെ സെന്റർ ആസ്ഥാനത്ത് ഇരുപത്തിമൂന്നാം നോമ്പിന് ചേർന്ന പരിപാടിയിലാണ് ടി.പി ക്ക് ആദരമർപ്പിച്ചത്.
ഇസ്‌ലാഹി സെന്ററിന്റെ തുടക്കകാല കമ്മിറ്റി മുതൽ സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് ടി പി കുഞ്ഞഹമദ്. ജനറൽ സെക്രട്ടറി ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം, പ്രബുദ്ധവും സമർപ്പിതവുമായ പ്രവർത്തനം കാഴ്ചവെച്ചു.
ക്യു ഐ ഐ സി പ്രസിഡന്റ് സുബൈർ വക്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ, ജനറൽ സെക്രട്ടറി പി.കെ ഷമീർ ആമുഖഭാഷണം നടത്തി. തുടർന്ന്, സെക്രട്ടറിയേറ്റ് അംഗങ്ങളായ അക്ബർ കാസിം, ഹുസൈൻ മുഹമ്മദ്, സി.കെ ശരീഫ്, അബ്ദുള്ള ഹുസൈൻ, ഡോ. ഹഷിയതുള്ളാഹ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനീർ സലഫി, ഇസ്മായിൽ വില്ല്യാപ്പള്ളി എന്നിവർ ടി പി ക്ക് ആശംസകൾ നേർന്ന് പ്രാർത്ഥന നടത്തി.
എം.ടി നിലമ്പൂർ അതിഥിയായ ചടങ്ങിൽ മൊയ്‌ദീൻ സാഹിബും ഫൈസൽ കാരാട്ടിയാട്ടിലും പങ്കെടുത്ത് ടി പി യുടെ സംഭാവനകൾ പങ്കുവെച്ചു. അൻവവർ കാസിം, എം.ടി നിലമ്പൂർ എന്നിവർ ചേർന്ന് ഇസ്‌ലാഹി സെന്ററിന്റെ സ്നേഹോപഹാരം ടി പിക്ക് കൈമാറി.
ടി.പി കുഞ്ഞഹമദ് സാഹിബ് ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചതോടൊപ്പം, പുതിയ തലമുറയ്ക്കുള്ള നിർദേശങ്ങളും നൽകി. സമർപ്പണത്തോടെയും ദീനി അറിവോടെയും മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അബ്ദുൽ വഹാബ് നന്ദി പ്രസംഗം നടത്തി. ശേഷം, ഇഫ്താർ സംഘമത്തിലൂടെ പരിപാടിക്ക് സമാപനം കുറിച്ചു.
Follow us on :
Tags:
More in Related News
Please select your location.