Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ച വടംവലി ടൂർണമന്റും പെർമനെന്റ് കോർട്ടിന്റെ ഉദ്ഘാടനവും ഇന്ന്.

18 Oct 2024 11:52 IST

- ISMAYIL THENINGAL

Share News :

ദോഹ: ഗൾഫ് ചരിത്രത്തിലെ ‘ഭീമൻ ട്രോഫി’കൾക്ക് വേണ്ടിയുള്ള ഖത്തർ മഞ്ഞപ്പട ഖത്തർ ഇന്ത്യൻ വടംവലി അസോസിയേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്റും ഗൾഫ് രാജ്യങ്ങളിൽ ആദ്യത്തെ സ്ഥിരം വടംവലി കോർട്ടിന്റെ ഉദ്ഘാടനവും ഇന്ന് 3 മണിക്ക് ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൗണ്ടിൽ നടക്കും. മഴമൂലം കഴിഞ്ഞ ആഴ്ച്ച നടക്കാതെ പോയ വാശിയേറിയ വടംവലി മത്സരങ്ങൾ ഒട്ടും ആവേശം ചോരാതെ വൈകിട്ട് 3 മണിക്ക് വടംവലി കോർട്ടിന്റെ ഉദ്ഘാടന പരിപാടികളോടെ ആരംഭിക്കും. 


ടൂർണമെന്റ് വിജയികൾക്ക് 8 അടി വലിപ്പമുള്ള ഭീമൻ ട്രോഫിയും 2222 റിയാൽ ക്യാഷ് പ്രൈസുമാണ് സമ്മാനങ്ങൾ. രണ്ടും മൂന്നും സ്ഥാനങ്ങൾ കൂടാതെ ടൂർണമെന്റിൽ മത്സരിക്കുന്ന മുഴുവൻ ടീമുകൾക്കും ആകർഷകമായ സമ്മാനങ്ങളും മത്സരം വീക്ഷിക്കാൻ വരുന്നവർക്കും ഖത്തർ മഞ്ഞപ്പട സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Follow us on :

More in Related News