Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 07:28 IST
Share News :
പൊൻകുന്നം: മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചിറക്കടവ് പുതിയാത്ത് വീട്ടിൽ പി.ആർ. അനീഷ് (38), ചിറക്കടവ് കുഴിപ്പള്ളാത്ത് വീട്ടിൽ ബിനു ചന്ദ്രൻ (33), കൂവപ്പള്ളി വിഴിക്കത്തോട് കളവട്ടത്തിൽ വീട്ടിൽ കെ.പി. അനിൽകുമാർ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇവർ മധ്യവയസ്കയെയും മകനെയും ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വീട്ടിനുള്ളിലെ ഫർണിച്ചറുകളും നശിപ്പിക്കുകയും വീടിന്റെ ജനൽചില്ലുകൾ തകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. മധ്യവയസ്കയുടെ മകനോട് ഇവർക്കുണ്ടായിരുന്ന മുൻവിരോധത്തെ തുടർന്നാണ് ആക്രമണം നടത്തിയത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസെടുക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.