Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ മൂന്നുപേര്‍ പിടിയില്‍

03 Dec 2024 23:07 IST

ENLIGHT REPORTER KODAKARA

Share News :

കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ മൂന്നുപേര്‍ പിടിയില്‍ 

ആളൂര്‍: കാപ്പ ഉത്തരവ് പ്രകാരമുള്ള വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. ചേവൂര്‍ മാളിയേക്കല്‍ മിജോ(29), ആളൂര്‍ തിരുത്തിപറമ്പ് തച്ചനാടന്‍ ജയന്‍(33),പുത്തന്‍ചിറ വെള്ളൂര്‍ ഇമ്പി എന്ന അരീപ്പുറത്ത് അഫ്‌സല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. മുരിയാടുള്ള വാടക വീട്ടില്‍ കൂട്ടാളികളുമായി ഒത്തുകൂടിയിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് ആളൂര്‍ പൊലീസാണ് മിജോയെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന രണ്ടുകിലോയോളം കഞ്ചാവും പോലീസ് പിടികൂടി. ഇരട്ടക്കൊലപാതകം, പോലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമം എന്നിവയുള്‍പ്പടെ 12-ാഓളം കേസുകളില്‍ പ്രതിയാണ് മിജോയെന്ന് പൊലീസ് പറഞ്ഞു. കാപ്പ ഉത്തരവ് ലംഘിച്ച് പരിയാരത്തുള്ള ബന്ധുവീട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജയനെ പോലീസെത്തി അറസ്റ്റു ചെയ്തത്. കൊലപാതകം അടക്കം 11 കേസുകളില്‍ ഇയാള്‍ പ്രതിയാണ് പൊലീസ് പറഞ്ഞു. കാപ്പ ഉത്തരവ് ലംഘിച്ച് പുത്തന്‍ചിറയിലെ വീട്ടിലെത്തിയതായുള്ള രഹസ്യവിവരത്ത തുടര്‍ന്ന് പൊലിസ് എത്തിയപ്പോള്‍ രക്ഷപ്പെട്ട അഫ്‌സലിനെ ചെങ്ങമനാട് നിന്നാണ് പിടികൂടിയത്. അഞ്ച് വധശ്രമകേസുകളുള്‍പ്പടെ ഒമ്പതുകേസുകളില്‍ ഉല്‍പ്പെട്ടയാളാണ് അഫ്‌സല്‍. മാള ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി, ആളൂര്‍ എസ്‌ഐ മാരായ സുബിന്ദ്,പ്രമോദന്‍, രാധാകൃഷ്ണന്‍, മാള എസ്‌ഐ ജസ്റ്റിന്‍ ,ഡാന്‍സാഫ് എസ്‌ഐ ജയകൃഷ്ണന്‍ ,സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ബാബു,സി.ഡി.വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 



Follow us on :

More in Related News