Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആൽത്തറ കുണ്ടനി ശ്രീദണ്ഡൻസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം...

05 Mar 2025 12:26 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ആൽത്തറ കുണ്ടനി ശ്രീദണ്ഡൻസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.ശ്രീകോവിലിൽ പുറത്ത് സ്ഥാപിച്ച ഭണ്ഡാരമാണ് പൊളിച്ച് മോഷണം നടത്തിയിട്ടുള്ളത്.ഭണ്ഡാരം ഫെബ്രുവരി എട്ടിന് ഉത്സവം കഴിഞ്ഞ രാത്രിയിലാണ് അവസാനമായി തുറന്നത്.പതിനായിരത്തോളം രൂപ ഉണ്ടാകും എന്നാണ് നിഗമനം.ക്ഷേത്രത്തിന്റെ മൂന്ന് ചുറ്റ് മതിലുകളിൽ വടക്കുഭാഗത്തെ ഗേറ്റ് തുറന്ന നിലയിലായിരുന്നു.ക്ഷേത്രം മേൽശാന്തി ബാലൻ തണ്ടേങ്ങാട്ടിൽ ഇന്ന് പുലർച്ചെ 5.30 ഓട് കൂടി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നു കിടക്കുന്ന നിലയിൽ കണ്ടത്.തുടർന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി നൽകി.പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതപ്പെടുത്തി.

Follow us on :

More in Related News