Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 22:45 IST
Share News :
തലയോലപ്പറമ്പ്: മറവൻതുരുത്തിൽ ഭാര്യയും ഭാര്യാമാതാവും കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ റിമാൻ്റ് ചെയ്തു.
വൈക്കം നേരേ കടവ് പുളിന്തറ വീട്ടിൽ നിധീഷ് (39) നെയാണ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് മറവൻതുരുത്ത് വാളോർമംഗലത്താണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. മൂലേപ്പറമ്പിൽ
(ശിവപ്രസാദം വീട്ടിൽ) ഗീത (58), ശിവപ്രിയ (33) എന്നിവരെയാണ് നിധീഷ് കൊലപ്പെടുത്തിയത്.ഭാര്യാമാതാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചും, ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതി പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.സംഭവത്തിന് ശേഷം നേരെ കടവിലുള്ള ബന്ധുവീട്ടിൽ ദേഹത്ത് ചോര പുരണ്ടെത്തിയ നിധീഷിനെ കണ്ട് ബന്ധുവിവരം തിരക്കിയതോടെയാണ് കൊലപാതക വിവരം അറിയുന്നത്.വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്തതും. ശിവപ്രിയ ഭർതൃഗൃഹത്തിലേക്ക് നാളുകളായി വരാത്തതും, അമ്മായിയമ്മയും മകളും ചേർന്ന് നടത്തിയ അവഗണനയുമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്ന് യുവാവ് മൊഴി നൽകി. ഉദയനാപുരത്ത് പപ്പട കച്ചവടം നടത്തുകയായിരുന്നു നിധീഷ്. അംഗനവാടിയിൽ പഠിക്കുന്ന ഏക മകൾ ശിവാനിയെയും കൂട്ടി മറവൻതുരുത്തിലെ വീട്ടിൽ വൈകിട്ട് സ്ഥിരമായി വരാറുള്ള നിധീഷ് സംഭവ ദിവസം അംഗൻവാടിയിൽ നിന്നും മകളെ ബന്ധുവീട്ടിൽ കൊണ്ടുവിട്ട ശേഷം തനിച്ചെത്തിയാണ് കൃത്യം നടത്തിയത്.ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിക്കുള്ളിൽ നിന്നും പോലീസ് കണ്ടെടുത്തു.കോട്ടയത്ത് നിന്നും ഫോറൻസിക്, വിരളടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് ഉൾപ്പടെ ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഇരുവരുടെയും സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് വൈക്കം നഗരസഭ സ്മശാനത്തിൽ നടത്തി. ചൊവ്വാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
.
Follow us on :
Tags:
More in Related News
Please select your location.