Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാട്സ്ആപ്പ് കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി.

02 Oct 2024 18:52 IST

- WILSON MECHERY

Share News :

ചാലക്കുടി:

വെസ്റ്റ് ചാലക്കുടി വാട്സ്ആപ്പ് കൂട്ടായ്മ കോർ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി. പടിഞ്ഞാറെ ചാലക്കുടിയിലെ സൈൻ ബോർഡുകളെല്ലാം കഴുകി വൃത്തിയാക്കുകയും, അതിലേക്ക് ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകളും, പുൽപടർപ്പുകളും വെട്ടി മാറ്റുകയും ചെയ്തുകൊണ്ട് ഇവർ നാടിന് നല്ലൊരു മാതൃകയായി. മാള റൂട്ടിൽ അമ്പലനട മുതൽ കോട്ടാറ്റ് വരെയുള്ള പ്രദേശങ്ങളിലും, കാരൂർ റൂട്ടിൽ പുളിയാനിപ്പറമ്പ് വരെയുള്ള പ്രദേശങ്ങളിലുമുള്ള മുഴുവൻ സൈൻ ബോർഡുകളും ഇവർ കഴുകി വൃത്തിയാക്കി. വാട്സ്ആപ്പ് കൂട്ടായ്മ കോർ കമ്മിറ്റി അംഗങ്ങളായ ജോജോ ആൻ്റണി, സി.പി. മിജോയ്, ജോർജ് തരകൻ, ബിബിൻ ലിൻസൺ, അൽജോ ജോസഫ്, ടോം തോട്ടത്തിൽ, രതീഷ് എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.

Follow us on :

More in Related News