Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സ്വത്ത് പിടിച്ചെടുക്കാനുള്ള ഭരണകൂട വംശീയ പദ്ധതിയുടെ ഭാഗമാണ് വഖഫ് നിയമഭേദഗതി ബിൽ: ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ല.

03 Apr 2025 02:54 IST

ISMAYIL THENINGAL

Share News :

ദോഹ: ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സ്വത്ത് പിടിച്ചെടുക്കാനുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ വംശീയ പദ്ധതിയുടെ ഭാഗമാണ് വഖഫ് നിയമഭേദഗതി ബില്ലെന്ന് ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി.

പൗരത്വ ഭേദഗതി നിയമം, മുത്വലാഖ്, ഏക സിവിൽ കോഡ് തുടങ്ങിയ വിവിധ മുസ്ലിം ഉന്മൂലന പദ്ധതികളുടെ ഭാഗമായാണ് പുതിയ വഖഫ് ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയെടുക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ്‌ ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ നായർ,വൈസ് പ്രസിഡന്റുമാരായ ജോസ്‌ ചവറ,നൗഷാദ് കരുനാഗപ്പള്ളി, ട്രഷറർ രഞ്ജിത്ത് കോടിയാട്ട്‌,സെൻട്രൽ കമ്മിറ്റിയുടെ കൊല്ലം ജില്ലയുടെ ചാർജ്ജ്‌ ഉള്ള നൗഷാദ് തൃശ്ശൂർ, എക്സിക്യൂട്ടിവ് അംഗങ്ങൾ ബിനോയ് പത്തനാപുരം,തമ്പി നിരപ്പിൽ, ജേക്കബ്‌ ജോയ് യൂത്ത്‌ വിംഗ്‌ നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിൻ കരുനാഗപ്പള്ളി,മുഹമ്മദ്‌ ഷാ അഞ്ചൽ തുടങ്ങിയവര്‍ സംസാരിച്ചു.


Follow us on :

More in Related News