Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 16:17 IST
Share News :
കോട്ടയം: കടുത്തുരുത്തി മാഞ്ഞൂരിലെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് ഇരുപതര പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ഒടുവിൽ മോഷ്ടാവ് പിടിയിൽ. കോലാനി സെൽവകുമാറിനെ(50) യാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ ആനി തോട്ടത്തിൽ വർഗീസ് സേവ്യറിന്റെ (സിബി ) യുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പലക തകർത്താണ് ഇയാൾ അകത്തു കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, വളകൾ, മോതിരങ്ങൾ, അടക്കം ഇരുപതര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെതുടർന്ന് അന്വേഷണസംഘം
തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലും നടത്തിയ തിരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയതിൽ പതിനാലര പവനോളം സ്വർണ്ണം പോലീസ് കണ്ടെടുത്തു.
സെൽവകുമാർ കരിമണ്ണൂർ, കൂത്താട്ടുകുളം, മുളന്തുരുത്തി, മരങ്ങാട്ട് പള്ളി, വണ്ടിപ്പെരിയാർ, ഏറ്റുമാനൂർ പുത്തൻകുരിശ്, കരിങ്കുന്നം, പിറവം, അയർക്കുന്നം,ഗാന്ധിനഗർ, പാലാ എന്നീ സ്റ്റേഷനുകളിലായി 34 ഓളം മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.