Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ പട്ടാപകൽ വീട് കുത്തിതുറന്ന് മോഷണം 12 പവനോളം സ്വർണ്ണവും പണവും അപഹരിച്ചു.

20 Jun 2024 22:45 IST

santhosh sharma.v

Share News :


തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മിഠായിക്കുന്നത്ത് പട്ടാപകൽ മോഷ്ടാക്കൾ വീടിൻ്റെ വാതിൽ കുത്തിതുറന്ന് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും പണവും അപഹരിച്ചു.സർക്കാർ സ്കൂൾ ജീവനക്കാരനായ തട്ടിൻപുറത്ത് ടി.കെ മധുവിൻ്റെ വീടിൻ്റെ പുറക് വശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ മാല, അരഞ്ഞാണം, പാദസ്വരം, കമ്മൽ, ചെയിൻ അടക്കമുള്ള സ്വർണ്ണാഭരണങ്ങളും ബാങ്കിൽ വച്ചിരുന്ന പണയ ഉരുപ്പടികൾ എടുക്കുന്നതിനായി കരുതിയിരുന്ന 13,000 രൂപയും അപഹരിച്ചു. വിദ്യാർഥികളായ മക്കൾ വൈകിട്ട് വീട്ടിൽ എത്തി മുൻവാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കോടതി ജീവനക്കാരിയായ മാതാവ് വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ് നഷ്ടപ്പെട്ട ആഭരണങ്ങളുടെ വിവരം അറിയുന്നത്.സമീപത്തെ മറ്റൊരു വീട്ടിൽ മോഷ്ടാക്കൾ അപഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഒന്നും ലഭിക്കാത്തതിനെ തുടർന്ന് അലമാരയിലെ ഉൾപ്പടെയുള്ള വീട്ടു സാധനങ്ങൾ വാരിവലിച്ചിട്ടു. വെട്ടിക്കാട്ട് മുക്ക് മിഠായിക്കുന്നം തട്ടിൻപുറത്ത് ഭാഗത്ത് വ്യാഴാഴ്ച രാവിലെ 10 നും 2 നും ഇടയിലാണ് മോഷണവും മോഷണവും മോഷണശ്രമവും നടന്നത്. തട്ടിൻപുറത്ത് കളത്തിക്കുന്നേൽ അൻസാറിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനായ അൻസാർ രാവിലെ ജോലിക്ക് പോയതിന് ശേഷം വില്ലേജ് ഓഫീസ് ജീവനക്കാരിയായ ഭാര്യ വിദ്യാർഥികളായ മൂന്ന് മക്കളെ സ്കൂളിൽ വിട്ട ശേഷം വാതിൽ പൂട്ടി ജോലിക്ക് പോകുകയായിരുന്നു. അൻസാർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് പിന്നിലെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.വീട്ടിനുള്ളിലുള്ള മുറികളിലെ മൂന്ന് അലമാരകൾ തുറന്ന് അതിലെ വസ്ത്രങ്ങൾ ഉൾപ്പടെ മുറിയിൽ വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിന് പിൻവശത്ത് വച്ചിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് മോഷ്ടാക്കൾ വാതിൽ തിക്കിത്തുറന്ന് അകത്ത് കയറിയത്. ഒരു അലമാരയിലെ വസ്ത്രത്തിനുള്ളിൽ സ്വർണ്ണമാല സൂക്ഷിച്ചിരുന്നെങ്കിലും മോഷ്ടാവിൻ്റെ ശ്രദ്ധയിൽ പെടാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സമീപത്തെ സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് അന്വോഷണം ഊർജ്ജിതമാക്കി. കട്ടിൽ കിടക്ക വില്പനക്കായി ഓർഡർ ശേഖരിക്കാനായി പ്രദേശത്ത് രണ്ട് ദിവസങ്ങളായി ചിലർ കറങ്ങി നടന്നിരുന്നതായും വ്യാഴാഴ്ച രാവിലെ ഈ ഭാഗത്ത് ഇവരെ വീണ്ടും കണ്ടിരുന്നതായും പ്രദേശവാസികൾ പറയുന്നു. നാളെ വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.


Follow us on :

More in Related News