Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പള്ളിയിലെ മോഷണം; നിരവധി പള്ളി മോഷണകേസിലെ പ്രതി പിടിയിൽ.

11 Mar 2025 16:06 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളിയിൽ കൈക്കാരന്മാരുടെ മുറിയിലെ ലോക്കർ തകർത്ത് 2 ലക്ഷം രൂപയോളം അപഹരിച്ച കേസിൽ മോഷ്ടാവ് പിടിയിൽ. ഇടുക്കി അടിമാലി 200 ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ പത്മനാഭൻ (64) ആണ് പിടിയിലായത്.തൃശൂർ വടക്കാഞ്ചേരി ഫൊറോന പള്ളിയിൽ മോഷണം നടത്താൻ എത്തിയ ഇയാളെ സെമിത്തേരി വഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തലയോലപ്പറമ്പ് പോലീസ് സാഹസികമായാണ് ചൊവ്വാഴ്ച പുലർച്ചെ പിടി കൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി 60 പള്ളികളിൽ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസ്സുകളുണ്ട്. പെരുമ്പാവൂർ പള്ളിയിലെ മോഷണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജനുവരി 28നാണ് പുറത്തിറങ്ങിയത്. തുടർന്നാണ് ഇയാൾ കഴിഞ്ഞ ഫെബ്രുവരി 9ന് രാത്രി തലയോലപ്പറമ്പ് പള്ളിയിൽ മോഷണം നടത്തി കടന്ന് കളഞ്ഞത്. പോലീസ് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണത്തിൽ മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. പിന്നീട് ഇയാളുടെ മൊബൈൽ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വോഷണം നടത്തി വരികയായിരുന്നു. ഇതിനിടെ വടക്കാഞ്ചേരി ഭാഗത്ത് ഇയാൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് തലയോലപ്പറമ്പ് എസ്.ഐ പി.എസ് സുധീരൻ, സി പി ഒ മാരായ വി.എം മനീഷ്, പി.കെ ബിനു, അരുൺ, ബാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് എത്തിയാണ് പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടാനായത്. തലയോലപ്പറമ്പ് എസ്.എച്ച് ഒ വിപിൻ ചന്ദ്രൻ്റെ നേതൃത്വത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ കോടതിയിൽ ഹാജരാക്കും.

Follow us on :

More in Related News