Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2025 23:31 IST
Share News :
തലയോലപ്പറമ്പ്: ക്ഷേത്രത്തിൽ ഉത്സവം കൂടുന്നതിനായി ബന്ധുവിൻ്റെ കൂടെ ബൈക്കിൽ പോകുന്നതിനിടെ
തടഞ്ഞ് നിർത്തി കമ്പിവടി കൊണ്ട് യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ബ്രഹ്മമംഗലം പനച്ചാം തറ രാഹുൽ (31), സുഹൃത്ത് അനുരാജ് (39) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. ഈ മാസം 10 ന് രാത്രി 10.30 ഓടെ ബ്രഹ്മമംഗലം മനക്കാട്ടുചിറ ഭാഗത്തു വച്ചാണ് ആക്രമണം.അരയൻകാവ് ക്ഷേത്രത്തിൽ ഉത്സവം കൂടുന്നതിനായി പോകുകയായിരുന്ന ബ്രഹ്മമംഗലം കൃഷ്ണൻ തുരുത്ത് ദേവദാസ് (21), ഇയാളുടെ ബന്ധു അഭിജിത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവം കണ്ട് തടയാൻ ശ്രമിച്ച ഇവരുടെ സുഹൃത്തുക്കളായ അഭിരാജ്, അലൻ, ആദിത്ത്, വിശാഖ് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റ ദേവദാസ് വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ വർഷം പ്രദേശത്തെ ക്ലബ്ബിൻ്റെ കാവടി ഘോഷയാത്രയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് ആരോപിച്ച് രാഹുലിനെ ക്ലബ്ബ് ഭാരവാഹി കൂടിയായ ദേവദാസ് ഉൾപ്പടെയുള്ളവർ പരിപാടിയിൽ നിന്നും മാറ്റി നിർത്തിയതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. പിടികൂടിയ രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.