Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാരീസ് ഒളിമ്പിക് വില്ലേജിൽ ടീം ഖത്തറിനെ ശൈഖ് ജോവാൻ സന്ദർശിച്ചു.

26 Jul 2024 17:45 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാൻ ബിൻ ഹമദ് അൽ താനി പാരീസ് ഒളിമ്പിക് വില്ലേജിൽ ഖത്തർ പ്രതിനിധി സംഘത്തെ സന്ദർശിച്ചു. 

ഖത്തർ അഡ്മിനിസ്ട്രേറ്റീവ് ഡെലിഗേഷൻ ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങളും നടപടിക്രമങ്ങളും അവലോകനം ചെയ്‌തു. ഒളിമ്പിക് ഗെയിംസിൽ ഖത്തർ ടീമിൻ്റെ പങ്കാളിത്തം സുഗമമാക്കുന്നതിനുള്ള അവരുടെ നിരന്തരമായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ടീം ഖത്തർ അത്ലറ്റുകളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം 2024ലെ പാരീസ് ഒളിമ്പിക്സിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ അഭ്യർഥിച്ചു.

സന്ദർശന വേളയിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ്റിനൊപ്പം സെക്കൻഡ് വൈസ് പ്രസിഡന്റ് ഡോ. താനി അൽ കുവാരി, സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബൂനൈൻ എന്നിവരും ഉണ്ടായിരുന്നു.

ഖത്തർ ഷൂട്ടിംഗ് ആൻഡ് ആർച്ചറി അസോസിയേഷൻ പ്രസിഡൻ്റ് മെഷാൽ അൽ നാസർ, ഖത്തർ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് അലി ഗാനിം അൽ കുവാരി, [ടീം ഖത്തർ ഷെഫ് ഡി മിഷൻ മുഹമ്മദ് അൽ മുസ്‌നദ്, ടീം ഖത്തർ പ്രതിനിധി സംഘാംഗങ്ങൾ എന്നിവർ ശൈഖ് ജോവാനെ സ്വീകരിച്ചു.


Follow us on :

More in Related News