Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്കു 45 വർഷവും 1 മാസവും കഠിനതടവും, 1,57,500/-രൂപ പിഴയും

16 Jan 2026 21:40 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ  പ്രതി കൊണ്ടൂർ വില്ലേജിൽ, ചേറ്റുതോട് കരയിൽ നേടിയപാല ഭാഗത്ത് മണ്ണിപ്പറമ്പിൽ വീട്ടിൽ ഷാജി രാഘവൻ മകൻ 25 വയസ്സുള്ള രാഹുൽ ഷാജി എന്നയാളെ  45 വർഷവും 1 മാസവും കഠിനതടവും, 1,57,500/-രൂപ പിഴയും  ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.  

റോഷൻ തോമസ് വിധിച്ചു .

പ്രതി പിഴ അടച്ചാൽ 1,25,000/- രൂപ അതിജീവിതക്കു നൽകുന്നതിനും, വിക്ടിം കൊമ്പൻസേഷൻ ഫണ്ടിൽ നിന്നുള്ള തുകയും നൽകുന്നതിനു ഉത്തരവായിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ്  ശിക്ഷ വിധിച്ചത്. 28/11/22 ലും 28/3/23 ലുമാണ്  

കേസിന് ആസ്പദമായ സംഭവം നടന്നത്.പാലാ പോലീസ് സ്റ്റേഷൻ SI ആയിരുന്ന ബിനു. V. L കേസ് രജിസ്റ്റർ ചെയ്ത കേസിൽ പാലാ 

SHO ആയിരുന്ന  KP. ടോംസൺ

പ്രതിയെ അറസ്റ്റ് ചെയ്തു തുടരന്വേഷണം പൂർത്തിയാക്കി

പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു 

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 30 സാക്ഷികളെയും 38 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ Adv. ജോസ് മാത്യു തയ്യിൽ ഹാജരായി.

Follow us on :

More in Related News