Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2025 22:26 IST
Share News :
വൈക്കം: മത്സ്യതൊഴിലാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും, മത്സ്യതൊഴിലാളികള്‍ നാളുകളായി ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ക്ക് അടിയന്തര നടപടികള്‍ ആവശ്യപ്പെട്ടും അഖിലേന്ത്യാ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വ ത്തില്‍ വൈക്കം ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഫിഷറീസ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമരം കെ.പി.സി.സി അംഗം മോഹന്‍ ഡി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എല്‍. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.ഡി. ഉണ്ണി, ശിവദാസ് നാരായണന്‍, പി.എന്‍. കിഷോര്‍കുമാര്‍, സോണി സണ്ണി, വി. പോപ്പി, എം. ഗോപാലകൃഷ്ണന്‍, മോഹന്‍ കെ. തോട്ടുപുറം, വിപിന്‍, പി.ഡി. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ധർണ്ണാ സമരത്തിന് മുന്നോടിയായി ജെട്ടി മൈതാനിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് പ്രീതാ രാജേഷ്, എം. അശോകന്‍, കെ.വി. സുപ്രന്‍, കെ.ആര്‍. അശേകന്‍, കെ.എസ്. ബാഹുലേയന്‍ തുടങ്ങിയവർ നേതൃത്വം നല്‍കി. നൂറ് കണക്കിന് തൊഴിലാളികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.