Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലമുറകളെ തിരുവാതിരകളി പഠിപ്പിച്ച ഗുരുനാഥ മടങ്ങുന്നത് മറ്റു രണ്ട് പേരുടെ ജീവിതത്തിൽ വെളിച്ചം പകർന്ന്.

10 Jan 2026 22:27 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലമുറകളെ തിരുവാതിരകളി പഠിപ്പിച്ച ഗുരുനാഥ തലയോലപ്പറമ്പ് വടയാർ പൊട്ടൻചിറ രാധാനിവാസിൽ (വാതപ്പള്ളിൽ) ലീലാമണിയമ്മ (87) മറ്റു രണ്ട് പേരുടെ ജീവിതത്തിൽ വെളിച്ചം പകർന്നാണ് മടങ്ങുന്നത്. നിരവധി ശിഷ്യസമ്പത്തുള്ള

പ്രിയപ്പെട്ട അമ്മയുടെ പെട്ടന്നുള്ള വിയോഗം ഏൽപ്പിക്കുന്ന മുറിവ് വാക്കുകൾക്ക് അപ്പുറമാണെങ്കിലും ആ വേദനയുടെ നടുവിലും, മറ്റു രണ്ട് പേരുടെ ജീവിതത്തിൽ വെളിച്ചം നിറയ്ക്കാനാണ് രാധാമണിയുടെ മകൻ അനിലിൻ്റെയും കുടുംബത്തിൻ്റെയും വലിയ മനസ്സ്. തങ്ങളുടെ പ്രിയ മാതാവ് യാത്രയാകുമ്പോഴും, കാണാൻ ബാക്കിയായിരുന്ന കാഴ്ചകൾ മറ്റ് രണ്ടു പേരിലൂടെ തുടർന്നും കാണട്ടെ എന്ന കുടുംബത്തിന്റെ വലിയ തീരുമാനമാണ് രണ്ട് പേർക്ക് കൂടി വെളിച്ചമാകുന്നത്. കോട്ടയത്ത് സക്ഷമയുടെ പ്രേരണയാൽ നടന്ന 150-ാമത് നേത്രദാനത്തിലൂടെ, പ്രിയപ്പെട്ടവർക്ക് നഷ്ടമായ ആ കണ്ണുകൾ അടുത്ത ദിവസങ്ങളിൽ രണ്ടുപേരുടെ ജീവിതത്തിൽ വെളിച്ചമേകും. വേർപാടിന്റെ കനലുകൾക്കിടയിലും നന്മയുടെ ഈ വലിയ മാതൃക കാണിക്കുകയാണ് രാധാമണിയമ്മയുടെ കുടുംബം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് രാധാമണിയമ്മയുടെ മരണം.   

സംസ്ക്കാരം നാളെ (ജനുവരി 11) ഞായറാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ നടക്കും.

മക്കൾ - അശോക് കുമാർ (മാഹി), അനിൽകുമാർ. മരുമക്കൾ - ഷൈമ, അന്നപൂർണ്ണേശ്വരി. 

Follow us on :

More in Related News