Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴിയോരങ്ങളിലും, വീട്ട് വളപ്പുകളിലും വശ്യമായിരുന്ന നാട്ട് മാവുകൾ വംശനാശത്തിലേക്ക് '

09 Apr 2025 08:38 IST

UNNICHEKKU .M

Share News :




മുക്കം: പഴമയുടെ കാലങ്ങളിൽ വഴിയോരങ്ങളിലും വീട്ടുവളപ്പുകളിലും പടർന്ന് പന്തലിച്ച്  തലയെടുപ്പിന്റെ ശോഭ വിടർത്തിയനാട്ടുമാവുകൾ വംശ നാശത്തിലേക്ക്. അധി മധുരവും, കൊതിയൂറും മണവും മൂലം നാട്ട് മാങ്ങൾ കടിച്ച് തിന്നാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഒരോ വർഷങ്ങളും വിട പറയുമ്പോഴും നാട്ടമാവുകൾ നാട് നീങ്ങുകയാണ്. നഴ്സറികളിൽ ഇവയുടെ കമ്പുകൾ ഉപയോഗിച്ച് ബഡിംങ്ങ് സംവിധാനത്തിൽ തൈകൾ ഉൽപ്പാദിപ്പിച്ച് ചില കേന്ദ്രരങ്ങളിൽവിൽപ്പന നടത്തുന്നതിലൂടെ വാലറ്റു പോകുന്നതിൽ നേരിയ ആശ്വാസമുണ്ട്. മാതൃസസ്യം നല്ല ഉയർച്ചയുണ്ടെങ്കിലും ഒട്ടമാവുകൾക്ക് അധികമൊന്നും ഉയർച്ചയില്ലാതെവിട്ടുമുറ്റത്ത്‌ വളരുന്നുവെന്ന സവിശേഷതയുമുണ്ട്. മാതൃ സസ്യത്തിന്റെ പൂർണ്ണ ഗുണങ്ങൾ നാട്ടുമാവിന്റെ ഒട്ടിച്ചടുത്ത തൈകളിൽ ഉണ്ടാകുന്ന മാങ്ങൾക്ക് ലഭിക്കുന്നില്ലെന്നതാണ് ചൂണ്ടി കാണിക്കുന്നത്. അതേ സമയം മാങ്ങകൾ കൂട്ടമായി പിടിക്കുന്നത് കണ്ണിന് കുളിർമയാക്കുന്നു. പഴയകാലത്തെമുത്തശ്ശിമാവുകളിലെ നാട്ടു മാങ്ങൾക്ക്നല്ല മധുരവും, രുചിയും ഭംഗിയുമുണ്ടായിരുന്നു. അതേ സമയം പോഷക സമൃദ്ധവുമായതിനാൽ കുട്ടികളടക്കംഎല്ലാവർക്കുംപ്രിയമായിരുന്നു. ജീവകം എ ഏറ്റവും കൂടുതൽ നാട്ടുമാങ്ങയിലാണുള്ളത് . ശരീരവളർച്ചയിലും, ത്വാക്കിന്റെ കാന്തി വർദ്ധിപ്പിക്കുന്നതിലും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉർജീതമാക്കുന്നതിലും, ഉറക്കകുറവിന് പരിഹാരം നാട്ട് മാവിന്റെ മാമ്പഴത്തിനുണ്ട്. മാർച്ച്,ഏപ്രീൽ മാസങ്ങളിൽ നാട്ടുമാങ്ങൾ കൂടുതലും പഴുത്ത് തുടങ്ങുന്നത്.വേനൽ മഴയിലും കാറ്റിലും നാട്ടുമാങ്ങൾ കൂട്ടമായും വീണ് കിടക്കുന്നത് പഴമയുടെ കാലങ്ങളിൽ ചൂട്ട്  കത്തിച്ച്ശേഖരിക്കൽ കുട്ടികളുടെയും, വയോധികരുടെയും വിനോദമായിരുന്നു. ഇനി ഇതല്ലാം ഓർമ്മകളിൽ മാത്രം.  കാലത്തിന്റെ മാറ്റവും വീട്ടുവളപ്പുകളിലും, റോഡരികിൽ തണൽ വിരിയിച്ച വൻ നാട്ടു മാവുകൾ റോഡ് വികസനമടക്കം പദ്ധതികൾക്കായി മുത്തശ്ശി മാവുകൾ നിരവധിയെണ്ണം മുറിച്ച് നീക്കി കളഞ്ഞു. മുക്കം നഗരസഭയിലെ കച്ചേരി, മണാശ്ശേരി, മാമ്പറ്റ, മുത്താലം അതേ സമയം കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം എന്നീപഞ്ചായത്തുകളിലെ വഴിയോരങ്ങളിൽ ഏതാനും വീടുകളുടെ വളപ്പുകളിലും വിരലിണ്ണാവുന്ന നാടൻ മാവുകളാണ് അവശേഷിക്കുന്നത്. ഇതും നാട്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന മട്ടാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ തലമുറയ്ക്ക് വഴിയോര തണൽ വിരിച്ചനാട്ട് മാവുകൾ ഓർമ്മയിൽ മാത്രമാവും. പണ്ട് കാലത്ത് മിക്ക പറമ്പുകളിലുംം നാട്ട് മാവുകൾ കാണാമായിരുന്നു. ചുരുങ്ങിയത് ഒരു നാട്ട് മാവിന് വളരണമെങ്കിൽ പത്ത് സെന്റ് ഭുമി യെങ്കിലും വേണമെന്നാണ്് കണക്ക്.ഇതിന് വേണ്ടി പഴമയുടെ കാലത്ത് വിട്ട് പറമ്പിൽ ഒരു നാട്ട് മാവെങ്കിലും മുറിക്കാതെ നിലനിർത്തിയിരുന്ന കാലമുണ്ടായിരുന്നു.. .പത്ത് സെന്റ് ഭൂമിയും വിലയും കണക്ക് കൂട്ടുമ്പോൾ നാട്ട് മാവ് വളർത്തലും ഇന്ന് നഷ്ടത്തിലായി. വഴിയോരങ്ങളിൽ വൈദ്യുതി ലൈനിന് തടസ്സമാകുന്നിടങ്ങളിൽ പലതും മുറിച്ച് മാറ്റിയതോടെ പലയിടങ്ങളിലും നാട്ട് മാവുകൾ അക്ഷരാർത്ഥത്തിൽ അന്യമായി കഴിഞ്ഞു. 

ചിത്രം: നാട്ട് മാങ്ങ '

Follow us on :

More in Related News