Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള സർക്കാർ ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. രേഖ ഷാൻ്റി ജോസഫ്.

02 Jul 2024 16:53 IST

WILSON MECHERY

Share News :


മാള: നൂറ്റി പന്ത്രണ്ട് വർഷത്തിൻ്റെ പാരമ്പര്യത്തിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ  മാള സർക്കാർ ആശുപത്രിയിൽ ഇതുവരെ സാധ്യമായിട്ടില്ലെന്നും അതുകൊണ്ടുതന്നെ ആശുപത്രിയുടെ വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിലേയ്ക്ക് സമർപ്പിക്കുമെന്ന് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ഷാൻ്റി ജോസഫ് പറഞ്ഞു. ആശുപത്രിയിൽ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റിയിൽ സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ്.

ദിനം പ്രതി 500 ൽ പരം രോഗികൾ വരുന്ന മാള ആശുപത്രിയിൽ ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിനാവശ്യമായ  ഡോക്ടർമാർ നിലവിൽ സർക്കാർ നിയമിച്ചിട്ടില്ലാത്തതിനാൽ അതിൻ്റെതായ ബുദ്ധിമുട്ടുകൾ ആശുപത്രി നേരിടുന്നുണ്ട്.  ബ്ലോക്ക് പഞ്ചായത്തിന് തനത് ഫണ്ട് വളരെ കുറവായതിനാലും പ്ലാനിംങ് ഫണ്ടിൽ നിന്നും ഡോക്ടറെ നിയമിക്കാൻ നിയമം അനുവദിക്കാത്തതിനാലും നിലവിലെ സാഹചര്യത്തിൽ ഡോക്ടറെ നിയമിക്കാൻ സാധിക്കാത്തത്.

ബ്ലോക്ക് പഞ്ചായത്തിൻ്റെ ആശുപത്രിയാണെങ്കിലും എഴുപത്തിഞ്ച്, ശതമാനത്തിൽപ്പരം മാള ഗ്രാമ പഞ്ചായത്തിലെ രോഗികളാണ് ഇവിടത്തെ ഗുണഭോക്താക്കൾ.

കൂടാതെ ഗ്രാമ പഞ്ചായത്തിന് തനത് പ്രൈമറി ഹെൽത്ത് സെൻ്ററുകൾ ഇല്ലാത്തതിനാലും സർക്കാർ തലത്തിൽ ഡോക്ടറെ നിയമിക്കുന്നതുവരെ ഒരു ഡോക്ടറെയെങ്കിലും ഗ്രാമ പഞ്ചായത്ത് നിയമിക്കണമെന്നും പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

ഈ കാര്യം ചൂണ്ടി കാണിച്ച് മാള ഗ്രാമ പഞ്ചായത്തിന് കത്ത് നൽകും.

ആശുപത്രിയിൽ 50 ലക്ഷം രൂപയുടെ ടെഡർ പൂർത്തികരിച്ചിട്ടുണ്ടെന്നും മെയിൻ്റൻസ് പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും പറഞ്ഞു.

ബ്ലോക്ക് പ്രസിഡൻ്റ് രേഖ ഷാൻ്റി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ,മുൻ പ്രസിഡൻ്റ് സന്ധ്യ നൈസൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എ അഷറഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ: ആശ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News