Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2025 19:01 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി വഴി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും ഗുണഭോക്‌തൃ സംഗമവും റവന്യൂ -ഭവന- നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. വീടില്ലാത്ത 255 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിനെ മന്ത്രി കെ. രാജൻ അഭിനന്ദിച്ചു. ആയുർവേദ ആശുപത്രിക്കും അങ്കണവാടിക്കും സൗജന്യമായി ലഭിച്ച സ്ഥലത്തിൻ്റെ ആധാരവും ചടങ്ങിൽ മന്ത്രി ഏറ്റുവാങ്ങി. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി വിൻസെൻ്റ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.