Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പള്ളിയിലെ 2 ലക്ഷം രൂപ അപഹരിച്ച സംഭവം; തമിഴ്നാട് തിരുപ്പൂരിലെ പ്രതിയുടെ വാടക വീട്ടിൽ നിന്നും 15,000 രൂപ കണ്ടെടുത്തു.

21 Mar 2025 23:48 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളിയിൽ കൈക്കാരന്മാരുടെ മുറിയിലെ ലോക്കർ തകർത്ത് 2 ലക്ഷം രൂപയോളം അപഹരിച്ച കേസിൽ പിടിയിലായ മോഷ്ട്ടാവ് ഇടുക്കി അടിമാലി 200 ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ പത്മനാഭൻ

തമിഴ്നാട്ടിലെ വാടക വീട്ടിൽ ഒളിപ്പിച്ച 15,000 രൂപ പോലീസ് കണ്ടെടുത്തു. തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ ഉദുമൽപ്പേട്ട ബാബു നഗർ ഭാഗത്ത് ഇയാളുടെ സുഹൃത്തായ കുപ്പാത്ത എന്ന സ്ത്രീയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇടത്താണ് മോഷണത്തിന് ശേഷം പോയി പണം ഒളിപ്പിച്ച് വച്ചത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കവർന്ന തുകയുടെ കുറച്ച് ഭാഗം ഒളിപ്പിച്ച് വച്ചതായി അറിയുന്നത്. തുടർന്ന് തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർമാരായ ജയകുമാർ, പി. എസ് സുധീരൻ, എ എസ് ഐ സുമേഷ്, 

സി പി ഒ മനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി തുക കണ്ടെത്തി.തലയോലപ്പറമ്പ് പള്ളിയിൽ മോഷണത്തിന് എത്തിയ ഇയാൾ മോഷണത്തിന് മുമ്പ് പള്ളിയുടെ സമീപത്ത് ആൾ താമസമില്ലാത്ത വീട്ടിലും മോഷണശ്രമം നടത്തിയിരുന്നു. വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ച് പള്ളിയിൽ വീണ്ടും തിരിച്ചെത്തി മോഷണം നടത്തിയ ശേഷം പുലർച്ചെ കടന്ന് കളയുകയായിരുന്നു.

തൃശൂർ വടക്കാഞ്ചേരി ഫൊറോന പള്ളിയിൽ മോഷണം നടത്താൻ എത്തിയ ഇയാളെ സെമിത്തേരി വഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഈ മാസം 10ന് പുലർച്ചെയാണ് തലയോലപ്പറമ്പ് പോലീസ് സാഹസികമായി പിടി കൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി 60 ഓളം പള്ളികളിൽ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസ്സുകളുണ്ട്. പെരുമ്പാവൂർ പള്ളിയിലെ മോഷണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജനുവരി 28നാണ് പുറത്തിറങ്ങിയത്. തുടർന്നാണ് ഇയാൾ തലയോലപ്പറമ്പ് പള്ളിയിൽ മോഷണം നടത്തി കടന്ന് കളഞ്ഞത്. പോലീസ് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണത്തിൽ മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. പിന്നീട് ഇയാളുടെ വിവിധ മൊബൈൽ ഫോണുകളുടെ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വോഷണം നടത്തി വരുന്നതിനിടെയാണ് വടക്കാഞ്ചേരി ഭാഗത്ത് ഇയാൾ ഉള്ളതായി കണ്ടെത്തിയതും തുടർന്ന് പിടികൂടിയതും. 



 

Follow us on :

More in Related News