Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടത്തോടയെത്തിയ കാട്ടാനകള്‍ തോട്ടം തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്തു , മൂന്നു സ്ത്രികള്‍ കുഴഞ്ഞുവീണു, നിലത്തുവീണ സൂപ്പര്‍വൈസര്‍ക്ക് കാലിനു പരിക്ക് .

26 Nov 2024 07:03 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

.മുണ്ടക്കയം ഈസ്റ്റ്:


പെരുവന്താനം പഞ്ചായത്തിലെ ടി.ആര്‍.ആന്റ് ടി എസ്റ്റേറ്റ് കടമാങ്കുളം ഡിവിഷനിലെ റബ്ബര്‍ തോട്ടത്തില്‍ തിങ്കളാഴ്ച രാലവിലെയാണ് സംഭവം . തോട്ടം മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കാട്ടാന ശല്യം രൂഷമായിരിക്കുകയാണ്. തിങ്കളാഴ്ച പത്തു തോട്ടം തൊഴിലാളികകള്‍ സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ ടാപ്പിങ് ജോലിക്കായി എത്തിയതായിരുന്നു. ഇതിനിടെയാണ് തോട്ടത്തില്‍ കാട്ടാന കൂട്ടമിറങ്ങിയവിവരം അറിയുന്നത്. ചെറുതും വലുതും കൊമ്പനും അടക്കം ഇരുപത്തിയഞ്ചോളം കാട്ടാനകള്‍ സ്ഥലത്ത് തമ്പടിച്ചത് തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടു. വിവരം അറിയിച്ചതിനെതുടര്‍ന്നു വനപാലകരും സ്ഥലത്തെത്തി.ആനകളെ തുരത്താന്‍ വനപാലകര്‍ ബഹളമുണ്ടാക്കിയെങ്കിലും പ്രയോജനപെട്ടില്ല. തൊഴിലാളികളെ തോട്ടത്തിലെ തന്നെ പാല്‍ഷെഡ്ഡിലേക്ക്ു മാറ്റിയശേഷമായിരുന്നു കാട്ടനകളെ വിരട്ടിയോടിക്കാന്‍ ശ്രമം നടത്തിയത്. ഇതിനിടയില്‍ കാട്ടാന കൂട്ടം തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.പാല്‍ഷെഡില്‍ നിന്നും ഇറങ്ങിയോടിയ തൊഴിലാളികളെ ആക്രമിക്കാന്‍ ആനകൂട്ടം പിന്നാലെയെത്തി. ഇവര്‍ കാട്ടിലൂടെ ജീവനും കൊണ്ടു ഓടി രക്ഷപ്പെടുകയായിരുന്നു.ഓടുന്നതിനിടെ സൂപ്പര്‍വൈസര്‍ ശരത് ഒറ്റപ്ലാക്കല്‍ താഴെ വീണു കാലിനു പരിക്കേറ്റു. രക്ഷപെട്ട സ്ത്രി തൊഴിലാളികളില്‍ മൂന്നുപേര്‍ക്ക് ശ്വാസ തടസ്സമുണ്ടായി താഴെവീണു.ഇരുന്നൂറുമീറ്ററോളം പിന്നാലെയോടിയ കാട്ടാന കൂട്ടം പിന്നിട് പിന്‍തിരിഞ്ഞു. പതിനൊന്നു തൊഴിലാളികളിൽ 9 പേരും സ്ത്രീകളായിരുന്നു.


            മേഖലയില്‍ കാട്ടാന ശല്യം രണ്ടു വര്‍ഷമായി തുടരുകയാണ്.എസ്റ്റേറ്റിലെ വിവിധ പ്രദേശങ്ങളില്‍ കൂട്ടമായി എത്തി കൃഷികളും മറ്റും നശിപ്പിക്കുന്നത് പതിവാണ്. ആദ്യ കാലങ്ങളില്‍ വനമേഖലയിലും അതിര്‍ത്തി പ്രദേശങ്ങളിലും മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ജനവാസ മേഖലയിലും തോട്ടം മേഖലയിലും കാട്ടാന ശല്യം നിത്യ സംഭവമായിരിക്കുന്നു.മൂന്ന് ആനകളായിരുന്നു ആദ്യം എത്തിയിരുന്നെങ്കില്‍ പിന്നീട് അത് 18ആയി ഉയര്‍ന്നിരുന്നു. അതാണ് ഇപ്പോള്‍ ഇരുപത്തിയഞ്ചായി ഉയര്‍ന്നിരിക്കുന്നത്. മതമ്പ, ചെന്നാപ്പാറ , കൊമ്പുകുത്തി, ആനക്കുളം , ഇ.ഡി.കെ. പ്രദേശങ്ങളില്‍ കാട്ടാനശ്യല്യം വര്‍ധിച്ചിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് മാട്ടുപെട്ടി സ്‌കൂളിനു സമീപം കാട്ടാനകൂട്ടം ദിവസങ്ങളോളം തമ്പടിച്ചിരുന്നു. ഇതേ തുടര്‍ന്നു ആഴ്ചകളോളം സ്‌കൂള്‍ അടച്ചിടുകയായിരുന്നു.കഴിഞ്ഞ ദിവസം കൊമ്പുകുത്തി സ്‌കൂളിനു സമപമെത്തിയ കാട്ടാന കൂട്ടം വിദ്യാര്‍ത്ഥികളുമായി വന്ന വാഹനത്തിനു നേരെ പാഞ്ഞടുത്തിരുന്നു. ഇതേ തുടര്‍്ന്നു ഇപ്പോഴും പല കുട്ടികളും സ്‌കൂളില്‍ എത്താന്‍ ഭയക്കുകയാണ്.

         വര്‍ഷങ്ങളായി കാട്ടാന ശല്യം തുടര്‍ന്നിട്ടും അധികാരികള്‍ കാര്യമായ നടപടി ഒന്നും സ്വീകരിക്കുന്നില്ലന്നാക്ഷേപം ശക്തമാണ് .സോളാര്‍ വേലി പതിവ് പ്രഖ്യാനമായി മാറുന്നു.ആനശല്യമം ഉണ്ടാകുമ്പോള്‍ ഓടിയെത്തുന്ന ജനപ്രതിനിധികള്‍ സോളാര്‍വേലി ഉടനെത്തുമെന്നു പ്രഖ്യാപിച്ചു മടങ്ങുന്നതല്ലാതെ ഒരു നടപടിയും ഇതുവരെയായി ഉണ്ടായിട്ടില്ല.


  തിങ്കളാഴ്ച കടമാങ്കുളത്ത് ആനകൂട്ടത്തെ ഓടിക്കാനെത്തിയ വനപാലകരെത്തിയത് വെറും കയ്യോടെയാണ്. ഇരുപത്തിയഞ്ചോളം കാട്ടാനകളെ തുരത്താന്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലായിരുന്നു.കാട്ടാനകളെത്തുമ്പോള്‍ തൊഴിലാളികള്‍ക്കൊപ്പം പിന്‍തിരിഞ്ഞ് ഓടിരക്ഷപെടുകയാണ് വനപാലകരും.അടിയന്തിര നടപടിയുണ്ടാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Follow us on :

More in Related News