Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫലസ്‌തീനിലെ ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഗൾഫ് ഉച്ചകോടി.

02 Dec 2024 04:09 IST

ISMAYIL THENINGAL

Share News :

കുവൈറ്റ്: ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയുടെ 45-ാമത് സെഷൻ ഞായറാഴ്ച കുവൈത്തിൽ ആരംഭിച്ചു. ഒക്ടോബറിൽ രണ്ടാം വർഷത്തിലേക്ക് കടന്ന ഗാസയിലെ യുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനൊപ്പം, ലെബനൻ, സിറിയ, യെമൻ എന്നിവിടങ്ങളിലെ സംഭവവികാസങ്ങളും ഉച്ചകോടി കൈകാര്യം ചെയ്യും.

 

അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സംയോജനം വർധിപ്പിക്കുന്നതിനും സംയുക്ത ഗൾഫ് പ്രവർത്തനത്തിൻ്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും ഗൾഫ് നേതാക്കൾ ചർച്ച ചെയ്യും. ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഉദ്ഘാടന പ്രസ്താവനയിൽ കുവൈത്ത് ഭരണാധികാരി ആവശ്യപ്പെട്ടു.

 "നിരപരാധികളായ സാധാരണക്കാർക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുകയും സുരക്ഷിത ഇടനാഴികൾ തുറക്കുകയും അടിയന്തിര മാനുഷിക സഹായത്തിൻ്റെ വരവ് ഉറപ്പാക്കുകയും ചെയ്യുന്ന അടിയന്തര വെടിനിർത്തൽ" നടപ്പാക്കാൻ അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-സബാഹ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിൽ അടുത്തിടെയുണ്ടായ വെടിനിർത്തലിനെക്കുറിച്ച് കുവൈറ്റ് "ശുഭാപ്തിവിശ്വാസം" പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു, 


ഗാസയിൽ യുദ്ധക്കുറ്റങ്ങളും കൂട്ടക്കുരുതികളും കൂട്ട ശിക്ഷയും ഗാസ നിവാസികളെ കുടിയൊഴിപ്പിക്കുന്നതും അവസാനിപ്പിക്കണം. ആരോഗ്യ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും - നശിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളും അന്തർദേശീയ മാനുഷിക നിയമങ്ങളും ലംഘിക്കുന്നത്യം അവസാനിപ്പിക്കണം. ഫലസ്തീൻ പ്രശ്‌നത്തിൽ ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഉറച്ചതാണ്. 1967 ജൂണിലെ അതിർത്തിയിൽ മുഴുവൻ ഫലസ്‌തീൻ പ്രദേശങ്ങളുടെയും മേലുമുള്ള ഫലസ്‌തീൻ ജനതയുടെ പരമാധികാരത്തെയും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും അഭയാർഥികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനെയും ഗൾഫ് സഹകരണ കൗൺസിൽ പിന്തുണക്കുന്നു.

ഗാസയിൽ സിവിലിയന്മാരെ സംരക്ഷിക്കാനും യുദ്ധം അവസാനിപ്പിക്കാനും സുസ്ഥിരമായ പരിഹാരങ്ങൾ കൈവരിക്കാനും ഗൗരവത്തായ ചർച്ചകൾ സ്പോൺസർ ചെയ്യാനും അന്താരാഷ്ട്ര സമൂഹം ഇടപെടണം.


അറബ് സമാധാന പദ്ധതിക്ക് അനുസൃതമായി, ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനും ഫലസ്‌തീൻ രാഷ്ട്രത്തിന് പിന്തുണ സമാഹരിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തെ നയിക്കാനും ഗാസ യുദ്ധം അവസാനിപ്പിക്കാനും ആഗോള തലത്തിൽ നീക്കങ്ങൾ ശക്തമാക്കാനുള്ള അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനങ്ങളെയും ഗാസ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനും ഖത്തർ നടത്തിയ അഭിനന്ദനീയമായ മധ്യസ്ഥ ശ്രമങ്ങളെയും കുവൈത്ത് ജി.സി.സി ഉച്ചകോടി പ്രശംസിച്ചു.

ലെബനോനെതിരായ ഇസ്രായിൽ ആക്രമണണത്തെ ഉച്ചകോടി അപലപിച്ചു.

Follow us on :

More in Related News