Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറുവര്‍ഷം മുമ്പ് കാണാതായ ജെസ്‌നമരിയയയെ മുണ്ടക്കയത്തെ ലോഡ്ജില്‍ നിന്നും ആണ്‍ സുഹൃത്തിനൊപ്പം കണ്ടതായുളള വെളിപ്പെടുത്തലുമായി ലോഡ്ജിലെ മുന്‍ ജീവനക്കാരി.

19 Aug 2024 06:27 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം(കോട്ടയം):ജസ്‌ന ജെയിംസും ആണ്‍സുഹൃത്തും മുണ്ടക്കയത്ത് ലോഡ്ജില്‍ എത്തിയിരുന്നതായി മുന്‍ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. 2018 മാര്‍ച്ച് 22ന് എരുമേലിയില്‍ നിന്നും കാണാതായ മുക്കൂട്ടുതറ സ്വദേശി കോളജ് വിദ്യാര്‍ത്ഥി ജെസ്‌ന മരിയ ജയിംസിനെയാണ് മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടതായി ലോഡ്ജിലെ മുന്‍ ജീവനക്കാരി കോരുത്തോട് പനക്കച്ചിറ സ്വദേശിനി പറയുന്നത്.ജെസ്‌നയെ കാണാതാവുന്നതിന് രണ്ടു ദിവസം മുമ്പ് ലോഡ്ജിലെത്തിയ ജെസ്‌നയോടു സാദൃശ്യമുളള പെണ്‍കുട്ടിയെ താന്‍ കണ്ടതായാണ് ഇവര്‍ ആവര്‍്ത്തിച്ചു വ്യക്തമാക്കുന്നത്.മുണ്ടക്കയം എക്‌സൈസ് റോഡിന് എതിര്‍വശത്ത് പൊലീസ് എയിഡ് പോസ്റ്റിനു സമീപം പ്രവര്‍ത്തിച്ചു വരുന്ന ലോഡ്ജില്‍ ജീവനക്കാരിയായിരുന്നു ഇവര്‍. രാവിലെ 11 മണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടത്. ലോഡ്ജിലെ സ്‌റ്റെയര്‍കെയ്‌സിനു സമീപമായി പിങ്ക് നിറത്തിലുളള ചുരിദാര്‍ ധരിച്ച പെണ്‍കുട്ടി നില്‍ക്കുന്നതായാണ് താന്‍ കണ്ടത്.പിന്നീട് 25 പ്രായം തോന്നിക്കുന്ന മെലിഞ്ഞ വെളുത്ത യുവാവ് എത്തുകയും ഇരുവരും ചേര്‍ന്നു 102-ാം നമ്പര്‍ മുറിയിലേക്ക് പോയതായാണ് ഇവര്‍ വ്യക്തമാക്കുുന്നത്.വൈകിട്ട് നാലുമണിവരെ ഇരുവരും ലോഡ്ജില്‍ തങ്ങിയിരുന്നു.പിന്നീട് പെണ്‍കുട്ടിയെ കാണാതായ വിവരം ടെലിവിഷനിലും പത്രങ്ങളിലും ചിത്രങ്ങളടക്കം കണ്ടപ്പോഴാണ് ലോഡ്ജില്‍ എത്തിയ പെണ്‍കുട്ടിയാണ് എന്നത് മനസ്സിലാക്കിയത്. പെണ്‍കുട്ടിയെ കണ്ട ദിവസം ലോഡ്ജ് ഉടമയോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും ഇവിടെ പലരും വരും അത് അന്വേഷിക്കേണ്ടയെന്നാണ് ഉടമ തന്നോട് ദേഷ്യപ്പെട്ടു പറഞ്ഞത്. പെണ്‍കുട്ടിയുടെ പല്ലില്‍ കമ്പിയിട്ടത് നന്നായി ഓര്‍മ്മയിലുണ്ടന്നും അതാണ് കാണാതായ ജെസ്‌നെയാണന്നു തിരിച്ചറിയാന്‍ തനിക്ക് എളുപ്പമായതെന്നും ഇവര്‍ പറഞ്ഞു.

             പത്രങ്ങളില്‍ ജെസ്‌നയുടെ പടവും വാര്‍ത്തയുമെല്ലാം വന്നപ്പോള്‍ താന്‍ ലോഡ്ജ് ഉടമയോടു അന്നു ലോഡ്ജില്‍ വന്ന പെണ്‍കുട്ടിയല്ലെഎന്നു ചോദിച്ചപ്പോള്‍ അതൊന്നും പുറത്തു പറയേണ്ടന്നും ആവശ്യമില്ലാത്ത വിഷയത്തില്‍ ഇടപെടെണ്ടന്നുമായിരുന്നു ഉടമ തന്നോട് പ്രതികരിച്ചത്. പിന്നീട് ലോഡ്ജ് ഉടമയുമായി പിണങ്ങുകയും ജോലിയില്‍ നിന്നും തന്നെ പറഞ്ഞു വിടുകയും ചെയ്തു. ലോഡ്ജില്‍ ജെസ്‌നെയെ കണ്ടതായ വിവരങ്ങള്‍ താന്‍ ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നതായി ഇവര്‍ പറഞ്ഞു. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലോഡ്ജ് ഉടമയില്‍ നിന്നും പൊലീസ് ഇവിടെയെത്തി മൊഴിയെടുക്കുകയും തിരുവല്ല ഡി.വൈ.എസ്.പി.ആഫീസില്‍ ഇയാളെ വിളിപ്പിച്ചിട്ടുണ്ടന്നും ഇവര്‍ പറഞ്ഞു.ലോഡ്ജില്‍ ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളും മറ്റും വന്നു പോകാറുണ്ട്.ഈ വിവരവും ക്രൈംബ്രാഞ്ചിനോടു പറഞ്ഞിരുന്നു. തന്റെ മക്കളുടെ പ്രായമുളള പെണ്‍കുട്ടികളടക്കമുളളവര്‍ ലോഡ്ജില്‍ എത്തുമ്പോഴും താന്‍ ലോഡ്ജ് ഉടമയോട് വിവരം അന്വേഷിക്കുമ്പോഴും ലോഡ്ജിലെ ജോലി ചെയ്താല്‍ മതി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടന്നുമായിരുന്നു ലോഡ്ജ് ഉടമ തന്നോട് പറഞ്ഞിരുന്നത്.

                   ഇതിനിടെ ലോഡ്ജ് മുന്‍ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണന്നു ലോഡ്ജ് ഉടമ പറഞ്ഞു.ഇത്തരം സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.ജെസ്‌നയും സുഹൃത്തും ലോഡ്ജില്‍ താമസിച്ചിരുന്നുവെന്നത് വ്യാജമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്തിനാണന്നറിയില്ലന്നും ഇയാള്‍ പറഞ്ഞു.


        2018മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പളളി സെന്റ് ഡോമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്‌നജെയിംസിനെ വീട്ടില്‍ നിന്നും കാണാതായത്.വീടു വിട്ടിറങ്ങിയ ജെസ്‌ന മുണ്ടക്കയം ഭാഗത്തേക്ക് പോകുന്നതായാണ് കണ്ടത്. മുണ്ടക്കയം ടൗണില്‍ എത്തിയ പെണ്‍കുട്ടി ഇപ്പോള്‍ വിവാദമായിരിക്കുന്ന ലോഡ്ജിനു സമീപത്തുളള വ്യാപാര സ്ഥാപനത്തിനു മുന്നിലൂടെ നടന്നുപോകുന്നത് സമീപത്തെ സ്ഥാപനത്തിലെ സിസിടിവി തൃശ്യത്തില്‍ കണ്ടത്തിയിരുന്നു.ലോക്കല്‍പൊലീസ്സും ക്രൈബ്രാഞ്ചും പിന്നീടു സി.ബി.ഐ.യും അന്വേഷിച്ചെങ്കിലും ജെസ്‌നെയെകണ്ടെത്താനായില്ല. 2021ഫെബ്രുവരിയിലാണ് സി.ബി.ഐ. കേസ് അന്വേഷണം ഏറ്റെടുത്തത്.


--

Follow us on :

More in Related News