Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 17:58 IST
Share News :
മുക്കം : കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ഹോം ഗാർഡ്സ് , സിവിൽ ഡിഫെൻസ്സംസ്ഥാനകായികമേളക്ക് വെള്ളിയാഴ്ച തുടങ്ങും. കോഴിക്കോട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക് മത്സരങ്ങൾ നടക്കുക. തുടർന്ന് ദേവഗിരി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ്, ഫുട്ബാൾ, വടംവലി മത്സരങ്ങളും നടക്കും. വോളിബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ ദേവഗിരി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ. പത്മകുമാർ ഐ പി എസ് കായിക മേള ഉത്‌ഘാടനം ചെയ്യും. കേരള പോലീസ് ഉത്തരമേഖല ഐ ജി സേതുരാമൻ ഐ പി എസ് മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നായി ആയിരത്തോളം കായിക താരങ്ങളാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കായിക മേളയിൽ മാറ്റുരക്കുന്നത്. അഗ്നിരക്ഷാ സേനയിൽ വനിതകൾക്ക് ഫയർ വുമൺ ആയി സർക്കാർ നിയമനം നൽകിയ ശേഷം ആദ്യമായി നടക്കുന്ന സംസ്ഥാന മേളയാണ് കോഴിക്കോട് വെച്ച് നടക്കുന്നത്. അതുകൊണ്ടുതന്നെ എക്സിക്യൂട്ടീവ് വിഭാഗം വനിതകൾ പങ്കെടുക്കുന്ന ആദ്യ ഫയർ സർവീസ് കായിക മേളയെന്ന പ്രത്യേകതയും ഇത്തവണത്തെ മേളക്കുണ്ട്. ഇതിന് പുറമെ അഗ്നി രക്ഷാ സേനയുടെ ഭാഗമായുള്ള ഹോം ഗാർഡുകളെയും സിവിൽ ഡിഫെൻസിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ മീറ്റ് എന്ന പ്രത്യേകതയും ഉണ്ട്. എല്ലാ അഗ്നിബാധകളിലും തീയണക്കാൻ ഓടിയെത്തുന്നവർ ട്രാക്കിനെയും ഫീൽഡിനെയും തീപിടിപ്പിക്കുന്ന പ്രകടനത്തിനാണെത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.