Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2025 17:08 IST
Share News :
മുക്കം:പുൽപറമ്പ് തറയിട്ട കാഞ്ഞിരത്തിങ്ങൽ ഉമ്മർ -ആമിന ദമ്പതികളുടെ ഓർമ്മയുമായി വർഷംതോറും സംഘടിപ്പിക്കുന്ന തറയിട്ട കാഞ്ഞരത്തിങ്ങൽ കുടുംബ സംഗമം വിവിധ പരിപാടികളോടെ നടത്തി.മാതൃകുടുംബമായെ ചെട്ടിയാൻതൊടികകുടുംബത്തിലെമുതിർന്നകാരണവർ പരേതനായ സി.ടി അബ്ദുൽ ജബ്ബാർ ഉസ്താദി ൻ്റെ സ്മരണക്കായി പണികഴിപ്പിച്ച 'സായാഹ്നത്തിൽ വേദിയൊരുക്കിയത്. അദ്ദേഹത്തിൻറെ ഭാര്യയും എഴുത്തുകാരിയുമായ മറിയം ജബ്ബാർ സി. ടി സംഗമം ഉദ്ഘാടനം ചെയ്തു.ഈ വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു തുടങ്ങി ഉന്നത മത്സര പരീക്ഷകളിൽ വിജയികളായവരെയും മറ്റു മേഖലകളിൽ തിളങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.വഹീദ് ടി കെ യുടെ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.കെ. നൗഷാദ് സാഗതവും, ബഫീർ ടി കെ നന്ദിയും പറഞ്ഞു , ഇന്ന് കേരളമൊട്ടാകെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയാകർഷിച്ച മഹ് ജൂറ ബഷീറിന് ആദരവ് നൽകി. ഒരു പ്രതിസന്ധിയിൽ ഒറ്റപ്പെട്ട് നിന്ന, പൂർണ്ണമായി അപരിചിതയായ ഒരമ്മയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും , വെറുമൊരു മനുഷ്യൻ എന്ന നിലയിൽ മാത്രം ആ അമ്മയെ കൂടെക്കൂട്ടിയ മഹ്ജൂറ അവരെ മൂന്നു മാസത്തോളം സ്നേഹത്തോടെ ചേർത്തുപിടിച്ചു. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ, മനുഷ്യത്വത്തിൻ്റെ ഉദാത്ത മാതൃകയായി മാറി തികച്ചും അപരിചിതമായ സമയത്തും വേടൻ്റെ അമ്മയ്ക്ക് സ്വന്തം ഉമ്മയുടെ സ്നേഹവും കരുതലും പകർന്നു നൽകിയ തറയിട്ട കാഞ്ഞിരത്തിൻ്റെ മുതിർന്ന സഹോദരി മഹജൂറയെ ഉമ്മമാരുടെ കൂട്ടം പൊന്നാട അണിയിച്ചാണ് ആദരിച്ചത്.
കുടുംബാംഗങ്ങളായ ആയിഷ ചക്കിങ്ങൽ ,മൈമൂന ടി കെ , മഹ്ജൂറാ ,ശരീഫ ബദർ ,നസ്റീന ബഷീർ , അഡ്വ :സഫ ജന്ന ടി കെ ,ഷമീറ ടി കെ തുടങ്ങിയവർ സംസാരിച്ചു.ഇരുന്നൂറോളം അംഗങ്ങൾ ഉൾക്കൊള്ളുന്ന ഈ കുടുംബത്തിൽ നിന്നും നൂറിലേറെ പേർ പരിപാടിയിൽ സംഗമിച്ചു.അമീൻ ടി കെ,സിയാദ് ടി കെ,മുബാരിസ് ടി കെ,അനാസ് ടി കെ, ബാസിം ടി കെ നദ ബഷീർ ടി കെ,റെന ബദർ ടി കെ എന്നിവർ സംഗമത്തിന് നേതൃതം നൽകി.
Follow us on :
Tags:
More in Related News
Please select your location.