Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2025 16:13 IST
Share News :
വൈക്കം: നാല് വയസ്സിൽ ഇൻഡ്യ ബുക്ക് ആഫ് റിക്കാർഡ്സിൽ ഇടം നേടി വൈക്കം സ്വദേശി കൃഷ്ണവ് ബി.പിള്ളൈ. 10 വാഹനങ്ങൾ, 10 മൃഗങ്ങൾ, 10 ഇനം പച്ചക്കറികൾ തുടങ്ങി 7 ഭൂഖണ്ഡങ്ങളുടെയും 30 രാജ്യങ്ങളുടെയും പേരുകൾ പറയാൻ 4 വയസ്സുകാരൻ കൃഷ്ണവ് ബി പിള്ളൈക്ക് സാധിക്കും.കുട്ടിയുടെ
അസാമാന്യമായ ഈ കഴിവിനെ മുൻനിർത്തി ഇൻഡ്യ ബുക്ക് ഓഫ് റിക്കാർഡ്സ് 2025 ലെ ആച്ചീവർമാരിൽ കൃഷ്ണവിനെയും ഉൾപ്പെടുത്തി. വൈക്കം വൈപ്പിൻപടി രവിവിഹാറിൽ ആർ. ബിനുമോൻ, എൽ. ശ്രുതി ദമ്പതികളുടെ മകനാണ് കൃഷ്ണവ്. നാല് വയസ്സിൽ ഇൻഡ്യ ബുക്ക് ആഫ് റിക്കാർഡ്സിൽ ഇടം നേടിയ കൃഷ്ണവിനെ ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദനയോഗം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് ഉദ്ഘാടനം ചെയ്തു. ആശ്രയ സ്ഥാപക ചെയർമാൻ ഇടവട്ടം ജയകുമാറും മുനിസിപ്പൽ കൗൺസിലർ ബി.ചന്ദ്രശേഖരനും ചേർന്ന് ഉപഹാരങ്ങൾ നൽകി. ആശ്രയ കൺവീനർ സന്തോഷ് ചക്കനാടൻ ,പി.വി. ഷാജി, കെ.ഷഡാനനൻ നായർ, രാജശ്രീ വേണുഗോപാൽ, വർഗ്ഗീസ് പുത്തൻചിറ ,കെ.സജീവ്, ടി.ആർ. ശശികുമാർ, ടി.സി. ദേവദാസ്, വൈക്കം ജയൻ, ഷാജി ജോർജ്ജ്, മോഹനൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.