Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് പഞ്ചായത്തിലെ സർക്കാർ സ്ക്കൂളുകളിൽ കുട്ടികൾക്കായുള്ള പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു.

09 Jun 2025 16:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് 2025-26 കാലയളവിൽ നടപ്പിലാക്കുന്ന സർക്കാർ സ്ക്കൂൾ കുട്ടികൾക്കായുള്ള പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. മറവൻതുരുത്ത് യുപി സ്കൂളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ സി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം പ്രമോദ് സി.പി, പി.ടി എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 8.5 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് മാറ്റി വച്ചിട്ടുള്ളത്. ഇടവട്ടം എൽ പി സ്കൂൾ, വാഴേക്കാട് എൽപി സ്കൂൾ, കുലശേഖരമംഗലം എൽ പി സ്കൂൾ എന്നിവിടങ്ങളിലും പദ്ധതി ആരംഭിച്ചു.


Follow us on :

More in Related News